Friday, October 31, 2008

സത്യം


കഥയല്ല ,ജീവിതംകഥയായതുപോലെ.
എന്റേതല്ല പക്ഷേ,എന്റേതുപോലെ..


സ്നേഹിതരെക്കാണുമ്പോള്‍,ഉള്ളുതുറക്കു
മ്പോള്‍, ഞാനറിയുന്നുമനസ്സിന്റെ
ഉള്ളറകളില്‍ഇത്രയും ദുഃഖം അവരെല്ലാം
സൂക്ഷിക്കുന്നുവോ?അല്ലെങ്കില്‍ നൊമ്പരം തുടച്ചുമാറ്റാനാവാതെമനസ്സില്‍ തളംകെട്ടി
നില്‍ക്കുന്നുവോ?
ലോകമനസ്സിനെ ഞെട്ടിപ്പിക്കുന്നതരത്തില്‍
നാം പലതും കാണുന്നു.അതിനുള്ള
മറുപടിയും സ്വയം ചികഞ്ഞെടുക്കുന്നു.
നമ്മുടെ നാട്ടില്‍, നമ്മുടെ ചുറ്റിലും
കാണുന്നഏതെല്ലാം നൊമ്പര ങ്ങള്‍ക്ക്
നാം പരിഹാരം കാണാന്‍ ശ്രമിക്കുന്നു?

ദുഃഖിക്കുന്നവരെ അവരുടെ പാട്ടിനുവിട്ട്
രക്ഷപ്പെടാനല്ലേ,നാം ശ്രമിക്കാറ്? അവര്‍ക്ക്
അതു സംഭവിക്കുമ്പോള്‍,നാം ഒരിക്കലും
ഓര്‍ക്കാറില്ല അത് ഇനിഒരിക്കല്‍നമുക്കും
സംഭവിച്ചുകൂടായ്കയില്ലെന്ന്.വിധി
ഭയങ്കരനാണ്, അവനെവിടെനിന്നും
ഏതുസമയവുംവിളിക്കാതെതന്നെ
മുഖംനോക്കാതെ കടന്നുവരാം.

അവന്‍ ഇഷ്ടമുള്ളതുചെയ്ത്,ഇഷ്ടമുള്ളവരെ
സ്വീകരിച്ച്,ഇഷ്ടമില്ലാത്തവരെ ഉപേക്ഷിച്ച്,
നിഷ്ക്കരുണമിറങ്ങിപ്പോകാം.ജീവിതത്തില്‍
ആയിരംനൊമ്പരങ്ങളേറ്റുവാങ്ങിവരുന്നവരെ
ക്കാണുമ്പോള്‍നമ്മുടെയുള്ളില്‍,അല്പം
അനുകമ്പ...?അതു നാംമനുഷ്യരാണെന്ന
തെളിവിലേയ്ക്കായെങ്കിലും
മനസ്സില്‍ സൂക്ഷിക്കാം!

നാമെല്ലാം ഒരുനാളീലോകത്തോടു
വിടപറഞ്ഞേ തീരൂ.അതിമോഹങ്ങളെ,
അത്യാഗ്രഹങ്ങളെ, മനസ്സില്‍സൂക്ഷിക്കാതെ,
പകഓര്‍ത്തുവയ്ക്കാതെആരെയും
ചതിക്കാതെ,ഒരുനല്ലഓര്‍മ്മയുടെസുഖം
അവശേഷിപ്പിച്ച്തിരിച്ചുപോകാന്‍ശ്രമി
ക്കാം. പ്രയപ്പെട്ടവരേ,അതല്ലേ നല്ലത്?


ശ്രീദേവിനായര്‍.