Monday, July 19, 2010
ആഭിജാത്യം-----11--ഭാഗം
വീതിയേറിയകട്ടിലിലെ വെല്‍വെറ്റ് മെത്തയില്‍ അന്ന്ഉറക്കം വരാതെ കിടക്കേണ്ടിവന്നില്ല.അറിയാതിരുന്ന അനുഭൂതികള്‍
ഉറക്ക ത്തില്‍ തന്നെനോക്കി മന്ദഹസിച്ചു.ഉറക്കത്തിലെപ്പോഴോ രവിയേട്ടന്റെ കൈകള്‍ തന്നെതലോടുന്നതുംആശ്വസിപ്പിക്കുന്നതു
മറിഞ്ഞു. കൂര്‍ക്കം വലിച്ചുറങ്ങുന്ന രവിയേട്ടന്‍ ഉറക്കത്തില്‍ ആരെയാണ് തേടു ന്നതെന്നറിയാതെ നോക്കിയിരുന്നു.താന്‍
അദ്ദേഹത്തെ സ്നേഹിച്ചു തുടങ്ങുന്നുവോ,എന്ന് തന്നോട് തന്നെ ചോദിച്ചു,ഒരു നൂറായിരം തവണ!തിരിഞ്ഞുകിടന്നുറങ്ങുമ്പോള്‍ ചെവിവട്ടം പിടിച്ചു,കട്ടില്‍ വീണ്ടും അനങ്ങുന്നുണ്ടോ?രവിയേട്ടന്‍ വീണ്ടും തന്നെ കൈയെത്തി പ്പിടിക്കുമോ?എന്നു സംശയിച്ചു.
അന്നത്തെ സ്വപ്നത്തില്‍ ആകാശത്തുപാറിനടക്കുന്ന ഒരു
പട്ടത്തെ പ്പോലെ താന്‍ പൊങ്ങിയും താഴ്ന്നും കാറ്റില്‍ സ്വയം പറന്നുകൊണ്ടേ യിരുന്നു.ഇതുവരെയും താന്‍അകലങ്ങളിലെ
നക്ഷത്രത്തെ മോഹിച്ച ഒരു പെണ്‍കുട്ടിയായിരുന്നല്ലോ ?
വെളുപ്പാന്‍ കാലം തൊഴുത്തിലെ പശുക്കിടാങ്ങളുടെ
വിളികേട്ടാണ് അന്ന് ഉണര്‍ന്നത്.വെപ്രാളത്തില്‍ കട്ടിലില്‍ നിന്നുമെഴുന്നേറ്റ് ഓടാന്‍ തുടങ്ങുമ്പോള്‍,രവിയേട്ടന്‍ ഒന്നു
മറിയാത്ത ഭാവത്തില്‍ തന്നെയും നോക്കി പുഞ്ചിരിതൂകി കിടക്കുകയായിരുന്നു.
ഇരുളിന്റെ മറവില്‍ തന്നോട് എത്രയും അടുത്തിരുന്നുവോ
അത്രയും, പകലിന്റെ വെട്ടത്തില്‍ തന്നോട്
അകല്‍ച്ചകാണിച്ചിരുന്നരവിയേട്ടനെമനസ്സിലാ
ക്കാന്‍താന്‍ആദ്യമായിശ്രമിക്കുകയായിരുന്നു
പിന്നീടുള്ള ദിവസങ്ങളില്‍.
അപ്പുവിന്റെയും,അച്ചുവിന്റെയും കുസൃതികാണാന്‍അച്ചമ്മ
ഒരിക്കലും തയ്യാറല്ലായിരുന്നു,അവര്‍ എന്നും ഒരു അതിശയം
മാത്ര മായിരുന്നു തന്റെ മുന്നില്‍.ആരോടും അധികം
സംസാരിക്കാത്ത അവര്‍ ചിലപ്പോഴെല്ലാംഫോണില്‍ ആരോടോ കയര്‍ത്തുസംസാരിക്കുന്നത് കേള്‍ക്കാം.എന്നാല്‍ അതു
ശ്രദ്ധിക്കാന്‍ ആരും ധൈര്യപ്പെടാറില്ല. പലതവണ താന്‍ അതുചോദിക്കണമെന്ന് കരുതി,എന്നാല്‍ അതൊന്നും തന്റെ പ്രശ്നങ്ങളല്ലായെന്നും തനിയ്ക്ക് അതല്ലാതെ തന്നെ ആയിരം
പ്രശ്നങ്ങള്‍ ഇനിയും തരണം ചെയ്യാന്‍ ഈ കൊട്ടാരം
പോലെയുള്ള തറവാട്ടില്‍ ഉണ്ടെന്നും താന്‍
മനസ്സിലാക്കിയിരുന്നു.വലിയ പ്രതാപി കള്‍ ഉള്ള
തറവാടുകളില്‍ പല കാര്യങ്ങളും കാണും എന്നാല്‍
അതിലൊന്നും ആരും ഇടാപെടാറില്ല.അല്ലെങ്കില്‍
അതിനുള്ള അനുവാദം ആര്‍ക്കും കിട്ടാറില്ല.പ്രത്യേകിച്ച്
തന്നെപ്പോലെ ഒരു സാധാരണ പെണ്‍കുട്ടിയ്ക്ക്!
Subscribe to:
Post Comments (Atom)
No comments:
Post a Comment