Thursday, December 18, 2008

ഉഷ്ണം

കഥ.

“എന്തോരുചൂട്!“
വീണ്ടുംവീണ്ടും അവന്‍അതുതന്നെപറഞ്ഞു
കൊണ്ടിരുന്നു.കണ്ണില്‍നോക്കാന്‍
പ്രയാസപ്പെടു ന്നതുപോലെ.. മുഖം
തിരിച്ചു ,ഫാനില്‍നോക്കി ചുറ്റിലും
നോക്കി..സമയം പോയിക്കിട്ടാന്‍
പ്രാര്‍ത്ഥിക്കുന്നതുപോലെ!

പ്രതീക്ഷകള്‍ മിക്കവാറും
നടന്നെന്നുംവരാം ഇല്ലെന്നും!
അനുഭവങ്ങളുടെ തീച്ചൂളയില്‍
ജീവിതം പങ്കിടാന്‍ കിട്ടിയ
ഏകസുഹൃത്തിനേയും പണയം
വച്ചവന്‍ പടിയിറങ്ങുകയായിരുന്നു.

പ്രണയിനിയെ നഷ്ടപ്പെട്ടവന്റെ
നിരാശയല്ല അവന്റെമുഖത്ത്,
നഷ്ടപ്പെടുത്തിയവന്റെ ക്രൂരമുഖം.
അത്ര മാത്രം നിര്‍വ്വികാരനാകാന്‍
എന്തു സംഭവിച്ചു?

പ്രായത്തിന്റെ പ്രസരിപ്പ്
മുഖത്തുകാണാം. പക്ഷേ കപട
സദാചാരത്തിന്റെ പൊയ്മുഖം
കണ്ണുകളില്‍!എന്തോഒരുതരം
ചിന്തകള്‍ ഒളിച്ചുവയ്ക്കാന്‍
പാടുപെടുന്നഅവന്റെ മുഖത്തു
ഞാന്‍ നോക്കിയിരുന്നു.

അവന്‍ സംസാരിക്കാന്‍
ബുദ്ധിമുട്ടുന്നതുപോലെ,
വിഷയം നാവിന്‍ തുമ്പില്‍
വരാന്‍ മടിക്കുന്നതുപോലെ.
ഞാന്‍ ആകണ്ണുകളില്‍ ത്തന്നെ
നോക്കിയിരുന്നു.
സുന്ദരനാണ്സൌമ്യനും.നല്ലവേഷം.
മനസ്സില്‍തോന്നുന്നതെല്ലാം
അതേപോലെ ആവണമെന്നില്ല.
പുറമേയ്ക്ക്പരുക്കനായവര്‍പലരും
ഉള്ളില്‍ മൃദുത്വംസൂക്ഷിക്കുന്നവരാണ്.
നേരെ തിരിച്ചും!

എത്രയൌവ്വനങ്ങളാണ്ദിവസവു
മെന്റെ മുന്നില്‍ വന്നുപോകുന്നത്?
ഓരോപ്രശ്നങ്ങളിലും ഞാന്‍
അവര്‍ക്ക് ഡോക്ടര്‍ മാത്രമല്ല,
കൂട്ടുകാരിയും. അവരില്‍
പലതരക്കാര്‍,പലവേഷക്കാര്‍...

പക്ഷേ,എല്ലാപേരുടേയും പ്രശ്നങ്ങള്‍,
പ്രശ്നങ്ങളായിത്തന്നെ എന്റെ മുന്നില്‍
നില്‍ക്കുന്നു.ഞാന്‍ മെല്ലെ എണീറ്റു,
അവന്റെ തോളില്‍ സ്പര്‍ശിച്ചു.
ഒരു നിമിഷം. അവന്‍ എന്റെ
കൈകള്‍ കൂട്ടിപ്പിടിച്ചു ചുണ്ടോട്
അടുപ്പിച്ചു.കൈകുടയാന്‍ ശ്രമിക്കുന്ന
തിനിടെ എന്നെ അവന്റെ ശരീരത്തോട്
അടുപ്പിക്കുകയായിരുന്നു!

ഏയ്.. ഞാന്‍ ഉച്ചത്തില്‍ സംസാരിച്ചു
തുടങ്ങുന്നതിനുമുന്‍പുഅവന്‍
എന്റ്ശരീരത്തില്‍ ചേര്‍ന്നുനിന്നു
കഴിഞ്ഞിരുന്നു! വിങ്ങിക്കരയുന്ന
അവനെഞാന്‍ തടയാന്‍ ശ്രമിച്ചില്ല,
കാരണമവന്‍ നിസ്സഹായനാണ്
ഒരു സ്നേഹ സ്പര്‍ശം ചിലപ്പോള്‍
അവനെ ഗ്രസിച്ചിരിക്കുന്ന നിരാശയില്‍
അവനു രക്ഷയായേക്കാം!

ഒരു നേര്‍ത്തതലോടല്‍ അവനെ
എന്നന്നേയ്ക്കുംസ്വതന്ത്രനാക്കിയേക്കാം!
മുതുകില്‍ തലോടുമ്പോള്‍ ഞാന്‍
അവന്റെ അമ്മയായതുപോലെ!

കോരിച്ചൊരിയുന്ന ദുഃഖത്തില്‍
അന്ന് അവനെന്നില്‍ ആശ്രയം
കണ്ടെടുക്കുകയായിരുന്നു.
അമ്മയെന്ന എന്നില്‍ ആശ്വാസം
കരുതി വച്ചത് ഈശ്വരന്‍ തന്നെയല്ലേ?
സ്ത്രീയെന്നസൌമ്യ,അമ്മയെന്നപുണ്യം,
സഹോദരിയെന്ന സമാധാനം,
ഭാര്യയെന്ന സാന്ത്വനം,മകളെന്ന മായ,
ഞാന്‍ തന്നെയല്ലേ?

എന്നിലെ സ്ത്രീ..ഇതെല്ലാം തന്നെയല്ലേ?
ഞാന്‍ അവനെ നോക്കി.ഇതിലേതാണ്
അവന്‍ എന്നില്‍ കണ്ടത്?
അല്ലെങ്കില്‍ ഇതൊന്നുമല്ലായിരുന്നോ?

13 comments:

Sreejith Sarangi said...

നന്നായി... സ്ത്രീ അമ്മയാണ്‍.. സ്നേഹമാണ്‍. സാന്ത്വനമാണ്‍... എന്നത് ഓരോ പുരുഷനും അതോടൊപ്പം -സ്ത്രീയും- തിരിച്ചറിഞ്ഞാല്‍ ഈ ലോകം എന്നേ നന്നായേനെ..

SreeDeviNair.ശ്രീരാഗം said...

ശ്രീ,
അഭിപ്രായത്തിന്
നന്ദി..

ചേച്ചി.

ജെ പി വെട്ടിയാട്ടില്‍ said...

വായിക്കാന്‍ രസമുള്ള വരികള്‍

SreeDeviNair.ശ്രീരാഗം said...

ജെ.പി.സര്‍,

അഭിപ്രായത്തിനു
നന്ദി..

ശ്രീദേവി.

Sriletha Pillai said...

very good narration.iniyum kanam!

SreeDeviNair.ശ്രീരാഗം said...

മൈത്രേയി,
അഭിപ്രായം ഇഷ്ടമായീ,
ഇനിയും വരു..

ശ്രീദേവിനായര്‍.

മാണിക്യം said...

മുഖം കാണുന്നതു പോലെ
മനസിലെ ചിന്തകള്‍ കാണാന്‍ സാധിക്കുകയാ‍ണെങ്കില്‍
ഞെട്ടി തെറിച്ചുപോവില്ലേ?

പ്രണയിനി അല്ലാതാവാന്‍ അവള്‍
ഒരു വാക്ക് ഉച്ചരിച്ചാല്‍ പോരെ?
നിര്‍വികാരത എന്ന ഭാവം മുഖത്ത്
വരണമെങ്കില്‍ മനസെത്ര വെന്തിട്ടുണ്ടാവും?

വശ്യസൌന്ദര്യത്തിന്റെ യവനികക്ക്
പിന്നില്‍ കാണുന്ന യക്ഷി
തണുത്ത കൈകളായി ഇഴയുന്നത്
ഘോരവിഷ സര്‍പ്പം.

ദുഖിതയായ സ്ത്രീ സങ്കല്പം
അതുവെറുമൊരു ജാഡയല്ലേ?
ശിലപോലെ തണുത്ത കാഠിന്യമേറിയ
മനസ്സ് സ്തീയ്ക്ക് മാത്രം സ്വന്തമല്ലെ?

SreeDeviNair.ശ്രീരാഗം said...

മാണിക്യം,

ഞാന്‍ ഇന്നാണ്
അഭിപ്രായം കണ്ടത്...
ഇഷ്ടമായീ...
വന്നതില്‍ നന്ദി..


ശ്രീദേവി

SreeDeviNair.ശ്രീരാഗം said...

അഗ്നി,

പേരുപോലെ
ചൂടിലാണല്ലോ?
ഹാ ഹാ
ശരിയാണ്....
എനിയ്ക്കുംമനസ്സിലാകുന്നില്ല!


ശ്രീദേവിനായര്‍

Shaivyam...being nostalgic said...

Very good. Please continue...

Sureshkumar Punjhayil said...

Amma Paramam thanne... Nannayirikkunnu. Ashamsakal...!!!

Sabu Kottotty said...

എനിക്കാവശ്യം ഒരു സഹോദരിയെയാണ്, കവിത ഇഷ്ടപ്പെട്ടു ചേച്ചീ... ഒരു സംശയം, പുരുഷന്‍ ഈ ലോകത്ത് ഒന്നുമല്ലേ..?

SreeDeviNair.ശ്രീരാഗം said...

shaivyam,

നന്ദി...

സുരേഷ്,
നന്ദി പറയുന്നു...

(കൊട്ടോട്ടിക്കാരന്‍)
പ്രിയ അനുജന്,

സ്ത്രീ പൂര്‍ണ്ണയാകുന്നത്
പുരുഷന്‍ ഉള്ളപ്പോള്‍
മാത്രമാണ്.

അമ്മയായും,ഭാര്യയായും,
മകളായും,സഹോദരിയായും
അവള്‍ പുരുഷനെ
സ്നേഹിക്കുന്നു.....

സ്വന്തം,
ചേച്ചി.