മഴ
ചിതറിയമഴപോലെ ചിന്ത.പൊഴിയുന്ന മഴപോലെപ്രണയം.കര്‍ക്കിടകമഴപോലെ കദനം.തുലാവര്‍ഷം പോലെ കാമം.നിലാമഴപോലെ നിഴലുകള്‍.അമാവാസിമഴപോലെ അഴലുകള്‍.പകല്‍മഴപോലെ അറിവുകള്രാത്രിമഴപോലെ നിറവുകള്‍.തോരാത്തമഴപോലെ ദുഃഖം.കുളിര്‍മഴപോലെ മോഹം.മഞ്ഞുമഴപോലെ സ്വപ്നം.വേനല്‍മഴപോലെ സത്യം.എവിടെയും മഴ!കരയിലും മഴ,കടലിലും മഴ,മണ്ണിലും മഴ,മനസ്സിലും മഴ,ജനനത്തിലും മഴ,മരണത്തിലും മഴ,സ്നേഹത്തിലും മഴ,വെറുപ്പിലും മഴ,ജീവനിലും മഴ,ജീവിതത്തിലും മഴ,എങ്കിലും മഴയേ......നിന്നെ ഞാന്‍ സ്നേഹിക്കുന്നു!ശ്രീദേവിനായര്‍
2 comments:
who can live on this earth, without love for the rain...
rain can connect to all aspects or our life...
however distant from rain we might reckon it be...
Post a Comment