Friday, November 13, 2009

ആഭിജാത്യം---അഞ്ചാം ഭാഗം




രണ്ടാം നിലയിലെ മൂന്നുമുറികള്‍
തങ്ങള്‍ക്കുമാത്രമുള്ളതായിരുന്നു.
രണ്ടുവിശാലമായ കിടക്കമുറികള്‍.
പിന്നെ വലിയൊരു ഹാള്‍.രവിയേട്ട
ന്റെഓഫീസ് മുറി തൊട്ടപ്പുറത്തു
എന്നുംഅടഞ്ഞുകിടന്നു.അവിടെ
അദ്ദേഹം മാത്രമേപോകാറുള്ളു.
ചിലസമയങ്ങളില്‍ പാതിരാത്രി
വരെ മുറിയില്‍ വെളിച്ചംകാണാം.
ഒന്നുംചോദിക്കാന്‍ താന്‍ നില്‍ക്കാ
റില്ലായിരുന്നു.എല്ലാം രവിയേട്ടന്റെ
ഇഷ്ടം.കൂടുതല്‍ ജോലിഉള്ള ദിവസങ്ങ
ളില്‍ അദ്ദേഹം തന്നോട് ഒന്നും
സംസാരിക്കാന്‍പോലുംനില്‍ക്കാറില്ല.
ഒന്നുചിരിച്ചു കൈവീശി നടന്നുപോകും.
പലപ്പോഴുംവിചാരിച്ചു.താന്‍ ആരാ
അദ്ദേഹത്തിന്റെ......?

അന്നുവൈകുന്നേരമേ,രവിയേട്ടന്‍വന്നു.
ഒപ്പംകാറില്‍ ഒരു യുവാവും.അകലെ
വച്ചേ കണ്ടു.പതിവില്‍ നിന്നും
വിപരിതമായി രവിയേട്ടന്‍
തന്നെവിളിച്ചു.പരിചയപ്പെടുത്തീ.
സുമുഖനായ ആയുവാവ്,ഒരു കോളേജ്
അദ്ധ്യാപകനായിരുന്നൂ.മാത്രമല്ല തന്റെ
ഏട്ടന്റെ സഹപാഠിയുംഅച്ഛന്റെ
ശിഷ്യനും.അതുപറയുമ്പോള്‍
രവിയേട്ടന്‍ സന്തോഷത്തിലായിരുന്നു.
വന്ന യുവാവ് അധികംസംസാരിച്ചില്ല,
എന്നാല്‍ തന്റെ തുടര്‍ന്നുള്ളപഠിപ്പിന്റെ
കാര്യങ്ങളും മറ്റും ചെയ്തുതരുന്നത്
അദ്ദേഹമാണെന്ന് മനസ്സിലായീ.
ചോദ്യരൂപത്തില്‍ രവിയേട്ടനെ
നോക്കീ.എന്നാല്‍ യാതൊരു
പ്രത്യേകതയും ആമുഖത്തു
കണ്ടില്ല.ഒരു നിസ്സംഗതമാത്രം.
മാഷ് പോയിക്കഴിഞ്ഞ് രവിയേട്ടന്‍
പറഞ്ഞുദേവിയുടെ ഭാവി നോക്കണം.
അത് എന്റെകടമയാണ്.നീ പഠിക്കാന്‍
മിടുക്കിയാണെന്ന് രാമു പറഞ്ഞു.(അതു
വന്ന മാഷിന്റെ പേരാണ്)
നിന്റെ ഏട്ടന്‍ പറഞ്ഞുവിട്ടതാണ്
അയാളെ.കരച്ചില്‍ വന്നുഏട്ടന്‍
തന്റെ കാര്യംഓര്‍ക്കുന്നുയെന്നറി
ഞ്ഞതില്‍.ഡോക്ട്ര്‍ ആകാന്‍ ഇനി
ഏട്ടന്ഒരു വര്‍ഷം കൂടിയേ വേണ്ടൂ.
അതുകഴിഞ്ഞാല്‍ഏട്ടന്‍നാട്ടില്‍ വരും.
മനസ്സ് കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി.
അപ്പോള്‍ താന്‍ ഈ തടവറയില്‍ നിന്നും
വിമുക്തയാവുന്നൂയെന്നൊരുതോന്നല്‍.
കഴുത്തില്‍ക്കിടന്ന താലിമാലതന്റെ
കഴുത്തില്‍ ക്കിടന്ന് തന്നെ എന്തൊ
ക്കെയൊഓര്‍മ്മപ്പെടുത്തുന്നതുപോലെ.

കോളേജില്‍നീണ്ട അവധികഴിഞ്ഞ്
പോകുമ്പോള്‍കുട്ടികളെന്തുചോദി
ക്കുമെന്ന് വിചാരിച്ചുഅസ്വസ്ഥമായീ.
വിവാഹിതയായവള്‍ എന്ന
ലേബലില്‍ താന്‍ ഇനി അവരുടെ
കൂട്ടത്തില്‍നിന്നും മാറ്റപ്പെടുമോ?
ഒന്നുമറിയില്ല.പഠിക്കാന്‍ മാത്രം
കോളേജില്‍ പോയതാന്‍വിവാ
ഹിതയായത് ദൈവഹിതം.ഇനിയും
ആ കോളേജിന്റെപടിചവിട്ടേണ്ടി
വരുമെന്ന്പ്രതീക്ഷിച്ചിരുന്നതല്ല.
രാത്രി പതിവിലും ആഹ്ലാദം
തോന്നി.നാളെത്തന്നെ ക്ലാസ്സില്‍
പോകണം കുറച്ചുദിവസത്തെ
ഹാജര്‍ മാഷ്ശരിയാക്കിത്തരു
മെന്ന് ഉറപ്പായീ.രാവിലെ പോകാ
നൊരുങ്ങിരവിയേട്ടന്റെ അമ്മ
യുടെ മുന്‍പില്‍ പോയിനിന്നു.
ചോദ്യഭാവത്തില്‍മുഖത്തുനോക്കി
അമ്മപറഞ്ഞൂ.ഇനിയുംപഠിക്കണൊ
പൊയ്ക്കോളുഎന്നാല്‍ഇവിടത്തെ
കാര്യങ്ങള്‍?
അതൊരുതാക്കീതിന്റെഭാഷയാ
യിരുന്നൂ.ഒന്നും പറഞ്ഞില്ല
അതിനുമുന്‍പുതന്നെആ ഉത്തരം
രവിയേട്ടന്‍ പറഞ്ഞൂ.അമ്മേ,
അവള്‍ കുട്ടിയല്ലേ,
പൊയ്ക്കോട്ടേ വൈകിട്ട്ഇങ്ങു
വരുമല്ലോ,നാണുവേട്ടനോട്എന്നും
കൂട്ടികൊണ്ടുവരാന്‍അമ്മഏര്‍പ്പാ
ടാക്കണം.പിന്നെ അമ്മ ഒന്നും
പറഞ്ഞില്ല.നാണുവേട്ടന്‍എന്ന
വയസ്സായ ഡ്രൈവര്‍ അന്നുമുതല്‍
തന്റെ യാത്രാരക്ഷകനായീ.
ഒരു അംബാസഡര്‍കാറായിരുന്നു
തനിയ്ക്കുകോളേജിലേയ്ക്കുള്ള ശകടം.
കോളേജിലോട്ട്കടക്കുമ്പോഴേഉള്ളി
ലൊരുവെപ്രാളം .എന്തോ തെറ്റു
ചെയ്തകുട്ടിയെപ്പോലെ.ഒന്നുമോ
ര്‍ക്കാതെ മുന്‍പോട്ടു നടന്നു.
പോര്‍ട്ടിക്കോയിലെഇരുവശവും
നിന്നവരില്‍ചിലര്‍മാത്രം തന്നെ
തിരിച്ചറിഞ്ഞു.ദാവണിയില്‍ നിന്നും
സാരിയിലേയ്ക്കുള്ളമാറ്റം,തന്നെ
ഒരു കുടുംബിനിയുടെ ഭാവത്തില്‍
ആക്കിമാറ്റിയിരുന്നു.

കാത്തുനിന്ന രാമു മാഷിനൊപ്പം
ആദ്യത്തെക്ലാസ്സില്‍ കയറിക്കൂടി.


തുടരും.....

No comments: