Sunday, November 15, 2009

ആഭിജാത്യം-----ഒന്‍പതാം ഭാഗം




തന്റെനോട്ടം കണ്ടിട്ടാകണം
അവന്‍മെല്ലെ കട്ടിലിനരികില്‍
നിന്നുമെണീറ്റു.മുഖം വിളറി,
മിണ്ടാതെ നിന്നൂ.
സോറീ,മാം....
അവന്റെ ചുണ്ടുകള്‍ മെല്ലെ
മന്ത്രിച്ചു.അതു വരെ പിടിച്ചു
വച്ചിരുന്നഗൌരവം,പരിഭവം,
എല്ലാം ആഒരുവാക്കില്‍തന്റെ
മനസ്സില്‍ നിന്നുംഒഴുകിയൊലി
ച്ചുപോയി.താന്‍ കൈനീട്ടി.
നീട്ടിയകൈകളില്‍ അവന്‍
അണഞ്ഞു നിന്നു.തന്റെ
കണ്ണുകള്‍ നിറഞ്ഞൊഴുകീ.
കട്ടിലില്‍ അവനെ ചേര്‍ത്ത്
ഇരുത്തിതലയില്‍വിരലോടിച്ചു.
അവന്‍പുഞ്ചിരിച്ചൂ.തന്റെ
നെഞ്ചോട്ചേര്‍ന്നിരുന്നു .


“അമ്മ“....എത്രസുന്ദരമായപദം..!
ആപദത്തിന്റെഅര്‍ത്ഥംഅവന്‍
അറിയുന്നുവോ?
നിശബ്ദതയെ ഭേദിച്ചത്അവന്‍ത
ന്നെയായിരുന്നു.ചേച്ചിയമ്മയുടെ
പേരെന്താ?
എവിടാരുന്നൂ ഇത്രനാള്‍?
എന്താ ഞങ്ങളെക്കാണാന്‍വ
രാഞ്ഞെ?ഞാനെന്നുംഎന്റെ
ഫ്രണ്ട്സ്നോട്പറയും .മമ്മീയെ
ക്കുറിച്ച്,സോറിചേച്ചിയമ്മയെ
ക്കുറിച്ച്!
ചിരിവന്നു.“അപ്പൂ......“


ആദ്യമായീ താന്‍ ഒരു അമ്മയാ
കുന്നതുപോലെ.എന്നെ അമ്മയെ
ന്നുവിളിച്ചോളു.അപ്പൂന് ഇഷ്ടമു
ള്ളപേര് വിളിച്ചോളൂകേട്ടോ?
അവന്‍തന്നെവിടാതെചേര്‍ത്തു
പിടിച്ചു.തന്റെകവിളില്‍ഒരു
മുത്തം നന്നു.
മൈഡിയര്‍മമ്മീ..ചേച്ചിയമ്മ....



ശരിയാണ്,ഞാനോര്‍ത്തൂ.
ഞങ്ങള്‍രണ്ടുപേരുംതുല്യരാണ്.
അവന്‍ എന്തുതെറ്റു ചെയ്തു?
തന്നെപ്പോലെ,താനും ഒരുതെറ്റും
ചെയ്തില്ലല്ലോ?
അവന്റെ കൈപിടിച്ച്,പതു
ക്കെരവിയേട്ടനെശ്രദ്ധിക്കാതെ
പടികളിറങ്ങീനടന്നുനീങ്ങീ.
തന്നെക്കാളുംആവീടിന്റെ
എല്ലാമറിയുന്ന കുട്ടിയാണവന്‍.
അതിന്റെ ശരിയായഉടമസ്ഥ
ന്റെയഥാര്‍ത്ഥഅവകാശിയും!
തന്റെമനസ്സ്അത്അംഗീകരി
ക്കാന്‍വിസമ്മതം കാട്ടിയില്ല.
സന്തോഷിച്ചു.താന്‍ എത്രകാ
ത്തിരുന്നാലാണ്ഇതുപോലെ
ഉള്ളനല്ലൊരുമകനെലഭിക്കുക?
കുലീനതയുടെപെരുമാറ്റം.
ഇവന്‍ ആരാണ്?
ഇവന്റെ അമ്മ?
ഇവന്റെ അച്ഛന്‍?



ആരായിരിക്കാം
ഇവരെവളര്‍ത്തിയത്?
ആയിരംസംശയങ്ങള്‍..
ആയിരംനിഗമനങ്ങള്‍.....
രവിയേട്ടന്റെകൈപിടി
ച്ച്മൂത്തകുട്ടി
തന്റെഅടുക്കല്‍വന്നു.
മനപ്പൂര്‍വ്വംതാന്‍ ഒന്നും
സംഭവിയ്ക്കാത്തരീതിയില്‍
നിന്നു.താഴെഅമ്മ,തങ്ങളെ
ത്തന്നെ ശ്രദ്ധിക്കുന്നുണ്ടായി
രുന്നു.ഒപ്പംഎല്ലാകണ്ണുകളും....


തുടരും......


No comments: