sreedevinair
Monday, July 19, 2010
ആഭിജാത്യം-----11--ഭാഗം
വീതിയേറിയകട്ടിലിലെ വെല്‍വെറ്റ് മെത്തയില്‍ അന്ന്ഉറക്കം വരാതെ കിടക്കേണ്ടിവന്നില്ല.അറിയാതിരുന്ന അനുഭൂതികള്‍
ഉറക്ക ത്തില്‍ തന്നെനോക്കി മന്ദഹസിച്ചു.ഉറക്കത്തിലെപ്പോഴോ രവിയേട്ടന്റെ കൈകള്‍ തന്നെതലോടുന്നതുംആശ്വസിപ്പിക്കുന്നതു
മറിഞ്ഞു. കൂര്‍ക്കം വലിച്ചുറങ്ങുന്ന രവിയേട്ടന്‍ ഉറക്കത്തില്‍ ആരെയാണ് തേടു ന്നതെന്നറിയാതെ നോക്കിയിരുന്നു.താന്‍
അദ്ദേഹത്തെ സ്നേഹിച്ചു തുടങ്ങുന്നുവോ,എന്ന് തന്നോട് തന്നെ ചോദിച്ചു,ഒരു നൂറായിരം തവണ!തിരിഞ്ഞുകിടന്നുറങ്ങുമ്പോള്‍ ചെവിവട്ടം പിടിച്ചു,കട്ടില്‍ വീണ്ടും അനങ്ങുന്നുണ്ടോ?രവിയേട്ടന്‍ വീണ്ടും തന്നെ കൈയെത്തി പ്പിടിക്കുമോ?എന്നു സംശയിച്ചു.
അന്നത്തെ സ്വപ്നത്തില്‍ ആകാശത്തുപാറിനടക്കുന്ന ഒരു
പട്ടത്തെ പ്പോലെ താന്‍ പൊങ്ങിയും താഴ്ന്നും കാറ്റില്‍ സ്വയം പറന്നുകൊണ്ടേ യിരുന്നു.ഇതുവരെയും താന്‍അകലങ്ങളിലെ
നക്ഷത്രത്തെ മോഹിച്ച ഒരു പെണ്‍കുട്ടിയായിരുന്നല്ലോ ?
വെളുപ്പാന്‍ കാലം തൊഴുത്തിലെ പശുക്കിടാങ്ങളുടെ
വിളികേട്ടാണ് അന്ന് ഉണര്‍ന്നത്.വെപ്രാളത്തില്‍ കട്ടിലില്‍ നിന്നുമെഴുന്നേറ്റ് ഓടാന്‍ തുടങ്ങുമ്പോള്‍,രവിയേട്ടന്‍ ഒന്നു
മറിയാത്ത ഭാവത്തില്‍ തന്നെയും നോക്കി പുഞ്ചിരിതൂകി കിടക്കുകയായിരുന്നു.
ഇരുളിന്റെ മറവില്‍ തന്നോട് എത്രയും അടുത്തിരുന്നുവോ
അത്രയും, പകലിന്റെ വെട്ടത്തില്‍ തന്നോട്
അകല്‍ച്ചകാണിച്ചിരുന്നരവിയേട്ടനെമനസ്സിലാ
ക്കാന്‍താന്‍ആദ്യമായിശ്രമിക്കുകയായിരുന്നു
പിന്നീടുള്ള ദിവസങ്ങളില്‍.
അപ്പുവിന്റെയും,അച്ചുവിന്റെയും കുസൃതികാണാന്‍അച്ചമ്മ
ഒരിക്കലും തയ്യാറല്ലായിരുന്നു,അവര്‍ എന്നും ഒരു അതിശയം
മാത്ര മായിരുന്നു തന്റെ മുന്നില്‍.ആരോടും അധികം
സംസാരിക്കാത്ത അവര്‍ ചിലപ്പോഴെല്ലാംഫോണില്‍ ആരോടോ കയര്‍ത്തുസംസാരിക്കുന്നത് കേള്‍ക്കാം.എന്നാല്‍ അതു
ശ്രദ്ധിക്കാന്‍ ആരും ധൈര്യപ്പെടാറില്ല. പലതവണ താന്‍ അതുചോദിക്കണമെന്ന് കരുതി,എന്നാല്‍ അതൊന്നും തന്റെ പ്രശ്നങ്ങളല്ലായെന്നും തനിയ്ക്ക് അതല്ലാതെ തന്നെ ആയിരം
പ്രശ്നങ്ങള്‍ ഇനിയും തരണം ചെയ്യാന്‍ ഈ കൊട്ടാരം
പോലെയുള്ള തറവാട്ടില്‍ ഉണ്ടെന്നും താന്‍
മനസ്സിലാക്കിയിരുന്നു.വലിയ പ്രതാപി കള്‍ ഉള്ള
തറവാടുകളില്‍ പല കാര്യങ്ങളും കാണും എന്നാല്‍
അതിലൊന്നും ആരും ഇടാപെടാറില്ല.അല്ലെങ്കില്‍
അതിനുള്ള അനുവാദം ആര്‍ക്കും കിട്ടാറില്ല.പ്രത്യേകിച്ച്
തന്നെപ്പോലെ ഒരു സാധാരണ പെണ്‍കുട്ടിയ്ക്ക്!
Monday, November 16, 2009
ആഭിജാത്യം----പത്താം ഭാഗം(നോവല്‍ )
ഊണുമുറിയുടെ മേശപ്പുറത്ത്
നിരന്നിരുന്നവിഭവങ്ങള്‍തനിയ്ക്ക്
ഒട്ടുംവിശപ്പുതോന്നിച്ചില്ല.എന്നാല്‍
തനിയ്ക്കുംകഴിച്ചേമതിയാകൂ.
കാരണം ഒപ്പമിരിക്കുന്നകുട്ടിക
ള്‍ക്ക് ഭക്ഷണം കൊടുക്കേണ്ട
ചുമതല തന്റേതാണല്ലോ?
സമൃദ്ധമായ ഭക്ഷണംപ്ലേറ്റു
കളില്‍വിളമ്പുമ്പോഴും,
ഊട്ടുമ്പോഴുമെല്ലാംതന്നെവലം
വയ്ക്കുന്ന അനേകംകണ്ണുകള്‍
കോവിലകത്തുണ്ടെന്നത്
താന്‍ അറിയുന്നുണ്ടായിരുന്നു.
അത്ഭുതത്തോടെമാത്രമേരവി
യേട്ടന്‍തന്നെനോക്കിയിട്ടുള്ളൂ
വെന്ന്മനസ്സിലായീ.സകല
ദൈവങ്ങളെയും മനസ്സില്‍
പ്രാര്‍ത്ഥിച്ചു.തനിയ്ക്ക്
സമനിലകിട്ടണെയെന്നും,
പിടിച്ചുനില്‍ക്കാന്‍
കഴിയണേയെന്നുംമാത്രമാ
യിരുന്നൂപ്രാര്‍ത്ഥന.അമ്മ
വന്നു മേശപ്പുറത്ത് വച്ചിരുന്ന
പാത്രങ്ങളും വിഭവങ്ങളും
ഒന്ന് പരതിനോക്കി,കുട്ടികളോട്
ഒന്നും പറയാതെ തിരിച്ചുപോയീ.
കുട്ടികളും അച്ഛമ്മയെ കണ്ടതായീ
ഭാവിച്ചില്ല.അതിശയിച്ചൂ ഇതെന്തോരു
കുടുംബം?മകന്റെ മക്കളോട് ഇങ്ങനെ
യാണോ പെരുമാറുന്നത്,?താനും
നിശബ്ദയായീ,ഒരു ചോദ്യത്തിനും
ഇവിടെപ്രസക്തിയില്ല.എല്ലാം
സ്വയം ഒതുക്കുക.എഴുതിവച്ചിട്ടി
ല്ലാത്ത പല സിദ്ധാന്തങ്ങളും
ഇന്നുംകോവിലകത്തുഅരങ്ങു
തകര്‍ത്തുവാഴുന്നുണ്ടെന്ന്അറിയാം!
ഏതോഅനിയന്ത്രിതമായനിയന്ത്രണം.
ഇതാണ് കോവിലകത്തിന്റെ മുഖമുദ്ര!
പട്ടാളച്ചിട്ടയുള്ള ജീവിതമോ?
ചോദ്യം തന്നോട് തന്നെ ചോദിച്ചു.
ഉത്തരം പ്രതീക്ഷച്ചതുമില്ല.
കുട്ടികള്‍ മിണ്ടാതിരുന്നു കഴിച്ചു.
അവരവരുടെ റൂമില്‍ പോയി.
ഒപ്പം കൂടാന്‍ തോന്നീ.പക്ഷെ
രവിയേട്ടനൊപ്പം പോകാന്‍തോന്നി
യില്ല.അടുക്കളയില്‍പാചകക്കാരിയെ
ഒന്നു സഹായിക്കാന്‍ തീരുമാനിച്ചു.
സെറ്റ് ഉടുത്തു താനും ഇപ്പോള്‍
ഒരു സാധാരണവീട്ടമ്മയായിക്കഴി
ഞ്ഞതുപോലെ.വീട്ടില്‍ അതാണ്
എല്ലാപേരുംധരിക്കാറ്.അലമാരി
യില്‍ ഇഷ്ടമ്പോലെപലനിറത്തിലും,
പലകരകളിലും സെറ്റ്മുണ്ട്അടുക്കി
വച്ചിട്ടുണ്ട്.അത് താന്‍വന്നപ്പോഴെ
ചെറിയ നാത്തൂന്‍കാണിച്ചുതന്ന
തുമാണ്.
പാത്രങ്ങള്‍ അടുക്കിവയ്ക്കാനും,
കഴുകാനുംഒപ്പം നിന്നപ്പോള്‍
വല്യമ്മയ്ക്ക് പരിഭ്രമം.
വേണ്ടാ,കുഞ്ഞുപൊയ്ക്കോളു
ആരും കാണേണ്ടാ.ഇനി വൈകിട്ട്
കുറെ ആളുകള്‍കൂടിവരുന്നുണ്ട്.
അതൊക്കെക്കഴിഞ്ഞ് ഞാന്‍
തന്നെ ചെയ്തോളാം.
ആരാ വല്യമ്മേ?
കുഞ്ഞറിഞ്ഞില്ലേ?
വന്ന മക്കളുടെ അമ്മാവ
ന്മാരുംബന്ധുക്കളുമൊക്കെയാ.
കുട്ടികളെ ഇനികുറെദിവസ
ത്തേയ്ക്ക്കൊണ്ടുപോകാനാ.
അമ്മ ഇല്ലാത്ത കുട്ടികളല്ലേ?
എല്ലാം അറിയുന്നതുപോലെ
അവര്‍ബാക്കികൂടിപൂരിപ്പിച്ചു;
കുട്ടന്റെ വിധീ.പാവമാ കുട്ടന്‍
ഇനി എല്ലാം കുഞ്ഞിന്റെ കൈയ്യി
ലല്ലേ?കൊച്ചാണെങ്കിലും കുഞ്ഞിന്റെ
ഒരു ഭാഗ്യം.എത്രജാതകമാ ഇവിടെ
നോക്കിച്ചത്,ഒന്നും ചേരില്ലാ.
അവസാനം കുഞ്ഞിനു ഭാഗ്യം വന്നു...
അവര്‍ പാത്രം തുടച്ചുഒരിടത്ത് വയ്ക്കു
കയും സംസാരം തുടരുകയും ചെയ്തു
കൊണ്ടേയിരുന്നു.
ഒന്നും പറയാതെയും,ചോദിക്കാ
തെയുംതനിയ്ക്ക് എല്ലാം
മനസ്സിലായതുപോലെ....
ഇനിയുമൊരു ചോദ്യം
രവിയേട്ടനോട് വേണ്ടാ,സമയ
മാവുമ്പോള്‍,എല്ലാംപുറത്തു
വന്നേമതിയാകൂ.സ്നേഹിക്കാം
എല്ലാപേരെയും.തന്റെ ജീവിതം
ആര്‍ക്കെങ്കിലുംഎന്തെങ്കിലും
നല്‍കട്ടെ,ജനിപ്പിച്ച അച്ഛനുമ
മ്മയ്ക്കുംഇല്ലാത്തഉത്കണ്ഠ
മറ്റാര്‍ക്ക്?അവര്‍ നല്ലതല്ലേ
ചെയ്യുകയുള്ളൂ? അങ്ങനെ
മനസ്സിനെ സമാധാനിപ്പിച്ചു.
പ്രായത്തിനെക്കാളുംപാകത
ദേവിയ്ക്കുണ്ടെന്ന് അച്ഛന്‍പറഞ്ഞിരു
ന്നത് അവള്‍ ഓര്‍ത്തു.എല്ലാം വിധി
യെന്ന കാമുകനായ് കൊടുക്കാന്‍
താന്‍ ഉറച്ചുകഴിഞ്ഞിരുന്നു.
വൈകിട്ട് വിരുന്നുകാര്‍ വന്നുപോയ
തിനുശേഷം കുട്ടികള്‍ ചേച്ചിയമ്മെയെ
ക്കാണാന്‍ എത്തീ.
ഊം?താന്‍ ചോദ്യരൂപത്തില്‍
അവരെ നോക്കീ.ഇത്തവണ അച്ചു
ആണ് സംസാരിച്ചത്
ചേച്ചിയമ്മേ.പ്ലീസ് ഒന്നു സഹായിക്കൂ
അച്ഛനോട് ഒരു റെക്കമെന്റേഷന്‍...
താന്‍ ചിരിച്ചു.അവനും .ഞങ്ങള്‍
ശല്യപ്പെടുത്തില്ല .മിണ്ടാതെയിരുന്നോളാം.
ചേച്ചിയമ്മ പഠിച്ചോളൂ.പക്ഷേ
ഇത്തവണത്തെ വെക്കേഷന്‍ ഇവിടെ?
അവ്ന്റെ സംസാരം ഒരു പ്രത്യേകത
യിലാ.നാട്ടില്‍ പോവേണ്ടാ.റ്റെന്‍ ഡേസ്...
അവനും കുട്ടിതന്നെയാണെങ്കിലും
നല്ല പക്വതവന്ന സംസാരം.
താന്‍ തലകുലുക്കീ.
അവര്‍ രണ്ടുപേരും ആഹ്ലാദം
കൊണ്ട് തുള്ളിച്ചാടി.
അന്നു ആദ്യമായീ ഒരു ഭാര്യയുടെ
അധികാരം താന്‍ കാണിക്കാന്‍
തീരുമാനിച്ചു.രവിയേട്ടനോട്
കുറെ ചോദിക്കണം...കണക്കുകൂട്ടി..
രാത്രി രവിയേട്ടനോട് സംസാരിച്ചുതുട
ങ്ങുമ്പോള്‍ പ്രതീക്ഷിച്ചതൊന്നും പുറ
ത്തുവന്നില്ല.എന്നാല്‍ “അവരെ പറഞ്ഞു
വിടേണ്ടാ കേട്ടോ?”എന്ന് ഒരു കാര്യം
മാത്രം പുറത്ത് വന്നു.രവിയേട്ടന്‍
കാര്യമറിയാനായീ നോക്കീ..
വീണ്ടും പറഞ്ഞൂ..അപ്പുവും
അച്ചൂവും ഇവിടെ നില്‍ക്കട്ടെ.
വിവാഹശേഷം ആദ്യമായീ നവ
വധു ആവശ്യപ്പെട്ടത്,രവിയേട്ടന്‍
കരുതിക്കാണും ഇവള്‍ എന്താ
ഇങ്ങനെ?
പക്ഷേ,താന്‍എന്താ അങ്ങനെയെന്ന്
തനിയ്ക്കു തന്നെ അറിയാന്‍ കാലം
ഒരുപാടു വേണ്ടിവന്നു!
തന്റെ അപ്പുവെന്ന..പ്രതാപ് വര്‍മ്മ.
അച്ചുവെന്ന പ്രതീഷ് വര്‍മ്മ.
തന്നെസ്നേഹിച്ചുതുടങ്ങിയപ്പോള്‍
താനെന്ന ചേച്ചിയമ്മ
പുതിയ ജീവിതമാരംഭിക്കാന്‍
തുടങ്ങിയിരുന്നൂ.
തുടരും.....
Sunday, November 15, 2009
ആഭിജാത്യം-----ഒന്‍പതാം ഭാഗം
തന്റെനോട്ടം കണ്ടിട്ടാകണം
അവന്‍മെല്ലെ കട്ടിലിനരികില്‍
നിന്നുമെണീറ്റു.മുഖം വിളറി,
മിണ്ടാതെ നിന്നൂ.
സോറീ,മാം....
അവന്റെ ചുണ്ടുകള്‍ മെല്ലെ
മന്ത്രിച്ചു.അതു വരെ പിടിച്ചു
വച്ചിരുന്നഗൌരവം,പരിഭവം,
എല്ലാം ആഒരുവാക്കില്‍തന്റെ
മനസ്സില്‍ നിന്നുംഒഴുകിയൊലി
ച്ചുപോയി.താന്‍ കൈനീട്ടി.
നീട്ടിയകൈകളില്‍ അവന്‍
അണഞ്ഞു നിന്നു.തന്റെ
കണ്ണുകള്‍ നിറഞ്ഞൊഴുകീ.
കട്ടിലില്‍ അവനെ ചേര്‍ത്ത്
ഇരുത്തിതലയില്‍വിരലോടിച്ചു.
അവന്‍പുഞ്ചിരിച്ചൂ.തന്റെ
നെഞ്ചോട്ചേര്‍ന്നിരുന്നു .
“അമ്മ“....എത്രസുന്ദരമായപദം..!
ആപദത്തിന്റെഅര്‍ത്ഥംഅവന്‍
അറിയുന്നുവോ?
നിശബ്ദതയെ ഭേദിച്ചത്അവന്‍ത
ന്നെയായിരുന്നു.ചേച്ചിയമ്മയുടെ
പേരെന്താ?
എവിടാരുന്നൂ ഇത്രനാള്‍?
എന്താ ഞങ്ങളെക്കാണാന്‍വ
രാഞ്ഞെ?ഞാനെന്നുംഎന്റെ
ഫ്രണ്ട്സ്നോട്പറയും .മമ്മീയെ
ക്കുറിച്ച്,സോറിചേച്ചിയമ്മയെ
ക്കുറിച്ച്!
ചിരിവന്നു.“അപ്പൂ......“
ആദ്യമായീ താന്‍ ഒരു അമ്മയാ
കുന്നതുപോലെ.എന്നെ അമ്മയെ
ന്നുവിളിച്ചോളു.അപ്പൂന് ഇഷ്ടമു
ള്ളപേര് വിളിച്ചോളൂകേട്ടോ?
അവന്‍തന്നെവിടാതെചേര്‍ത്തു
പിടിച്ചു.തന്റെകവിളില്‍ഒരു
മുത്തം നന്നു.
മൈഡിയര്‍മമ്മീ..ചേച്ചിയമ്മ....
ശരിയാണ്,ഞാനോര്‍ത്തൂ.
ഞങ്ങള്‍രണ്ടുപേരുംതുല്യരാണ്.
അവന്‍ എന്തുതെറ്റു ചെയ്തു?
തന്നെപ്പോലെ,താനും ഒരുതെറ്റും
ചെയ്തില്ലല്ലോ?
അവന്റെ കൈപിടിച്ച്,പതു
ക്കെരവിയേട്ടനെശ്രദ്ധിക്കാതെ
പടികളിറങ്ങീനടന്നുനീങ്ങീ.
തന്നെക്കാളുംആവീടിന്റെ
എല്ലാമറിയുന്ന കുട്ടിയാണവന്‍.
അതിന്റെ ശരിയായഉടമസ്ഥ
ന്റെയഥാര്‍ത്ഥഅവകാശിയും!
തന്റെമനസ്സ്അത്അംഗീകരി
ക്കാന്‍വിസമ്മതം കാട്ടിയില്ല.
സന്തോഷിച്ചു.താന്‍ എത്രകാ
ത്തിരുന്നാലാണ്ഇതുപോലെ
ഉള്ളനല്ലൊരുമകനെലഭിക്കുക?
കുലീനതയുടെപെരുമാറ്റം.
ഇവന്‍ ആരാണ്?
ഇവന്റെ അമ്മ?
ഇവന്റെ അച്ഛന്‍?
ആരായിരിക്കാം
ഇവരെവളര്‍ത്തിയത്?
ആയിരംസംശയങ്ങള്‍..
ആയിരംനിഗമനങ്ങള്‍.....
രവിയേട്ടന്റെകൈപിടി
ച്ച്മൂത്തകുട്ടി
തന്റെഅടുക്കല്‍വന്നു.
മനപ്പൂര്‍വ്വംതാന്‍ ഒന്നും
സംഭവിയ്ക്കാത്തരീതിയില്‍
നിന്നു.താഴെഅമ്മ,തങ്ങളെ
ത്തന്നെ ശ്രദ്ധിക്കുന്നുണ്ടായി
രുന്നു.ഒപ്പംഎല്ലാകണ്ണുകളും....
തുടരും......
ആഭിജാത്യം----എട്ടാം ഭാഗം
അന്ന് വീട്ടിലെല്ലാപേരുംസന്തോഷത്തി
ലായിരുന്നു.ആരോ,പ്രധാനപ്പെട്ടവര്‍
വരുന്നുവെന്ന്കണ്ടപ്പോഴെമനസ്സിലായീ.
അടുക്കളയില്‍തകൃതിയായീ ഒരുക്കങ്ങള്‍
നടക്കുന്നു.അമ്മ വീതിക്കസവ് സെറ്റ്
ഉടുത്ത് ഒരുങ്ങിപ്രതാപത്തിനനുസരിച്ച്
നില്‍ക്കുന്നു.എന്താകാരണമെന്ന് ആരും
പറഞ്ഞില്ല.കാപ്പികുടികഴിഞ്ഞ് താനും
തന്റെ പുസ്തകവുംആയിഒരുകോണില്‍ അരെയുമുപദ്രവിക്കാതെഅങ്ങനെ
യിരുന്നു.രവിയേട്ടന്‍ ഇന്ന് വരേണ്ട
ദിവസമാണ്.വൈകും.പിന്നെ
തനിയ്ക്ക് വേറെആരുടെകാര്യ
ങ്ങളുംതെരക്കേണ്ടകാര്യവുമില്ല.
ഉച്ചയൂണിനുമുന്‍പായീഒരു
കാര്‍ വന്നു.അതില്‍ നിന്നും
രവിയേട്ടനുംരണ്ടുകുട്ടികളു
മിറങ്ങീ.മാലതിഓടിവന്നു
തന്നോട് രഹസ്യമായീ
ആംഗ്യഭാഷയില്‍എന്തോപറഞ്ഞൂ
(മാലതി കാര്യസ്ഥന്റെമകളാണ്)
ഒന്നും മനസ്സിലായില്ല.പെട്ടിയും
കിടക്കയുമെല്ലാംഎടുത്തുവയ്ക്കു
ന്നതുകണ്ടപ്പോള്‍ മനസ്സിലായീ
ആകുട്ടികള്‍ ഏതോ ഹോസ്റ്റലില്‍
നിന്നുംവരുന്നവര്‍ആണെന്ന്.നല്ല
സുന്ദരന്മാരായ ആണ്‍കുട്ടികള്‍.
കയറിയപാടെ അവര്‍ മുകളി
ലോട്ട് കയറിഓടിവരുകയായി
രുന്നു.നല്ല ഇംഗ്ലീഷില്‍സംസാരി
ക്കുന്നഅവര്‍ തന്റെ മുന്നില്‍
വന്നുനിന്നു.ചിരിച്ചു.രവിയേട്ടന്‍
പിറകേ വരുന്നതുകണ്ടു അവര്‍
മിണ്ടാതെനിന്നു.അപ്പൂ,അച്ചൂ,ഇതാ
ആരെന്ന്പറയൂ.രവിയേട്ടന്റെ
സ്നേഹത്തോടെ യുള്ളവിളികേട്ട്
അവര്‍ നിന്നു.ഒന്നു മടിച്ചു.
ചെറിയവന്‍തന്റെഅടുക്കല്‍വ
ന്ന്മെല്ലെവിളിച്ചു.അമ്മ.
മൂത്തവന്‍ തിരുത്തീഅല്ല അപ്പൂ,
ഇത് ചേച്ചിയമ്മ!അല്ലേ അച്ഛാ...?
ഭൂമികറങ്ങുന്നതുപോലെ തോന്നീ.
അച്ഛനോ?
താന്‍ അമ്മയോ?
പത്തുവയസ്സ്പ്രായമെങ്കിലുമുള്ള
കുട്ടികളാണവര്‍ .താന്‍ അവരുടെ
അമ്മയോ?എന്തോ ഒക്കെചോദിക്കാ
നും പറയാനുംനാവുദാഹിച്ചു.
പക്ഷേ മൌനമായിരിക്കാന്‍
വിധി ആജ്ഞാപിച്ചു.
മിണ്ടാതെ കിടപ്പുമുറിയില്‍പോ
യിക്കിടന്നു.താന്‍ വഞ്ചിക്കപ്പെടു
കയാണോ?അതോഅനാഥക്കുട്ടി
കളാണോ അവര്‍?ഒന്നുമറിയില്ല.
രവിയേട്ടന്‍ വരട്ടെ ചോദിക്കാം.
അമ്മ മുറിയില്‍കയറിവന്നു.
കട്ടിലില്‍ അടുത്തിരുന്നു.എന്തോ
തനിയ്ക്ക് അവരെ നോക്കാന്‍
പോലും മനസ്സ് വന്നില്ല.അവര്‍
രഹസ്യങ്ങളുടെകലവറയാണ്.
മനസ്സ് പറഞ്ഞു.എന്നാല്‍കൈകളില്‍
ഒരു ആഭരണപ്പെട്ടിതന്ന് അവര്‍
തിരിഞ്ഞുനടക്കുകയായിരുന്നു.
എന്തുചെയ്യണമെന്നറിയാതെ
താന്‍ മിണ്ടാതെകിടന്നു.തന്റെ
ജീവന്റെ വില യാണോ
ഇതൊക്കെ?രവിയേട്ടനോട് വെറു
പ്പുതോന്നി.രഹസ്യം എന്തൊക്കെ
യാണ് അദ്ദേഹത്തിനുള്ളതെന്ന
റിയാന്‍ ആവേശമായിരുന്നു.
എത്രനേരം കിടന്നുവെന്നറി
യില്ല.കാല്‍ക്കല്‍വന്നിരുന്ന്
തന്റെ കാല്‍ വിരലുകളെ
തൊട്ടുനോക്കുന്നകുഞ്ഞികൈ
കളുടെ സ്പര്‍ശനം.തിരിഞ്ഞു
നോക്കി.വെളുക്കെ ചിരിക്കുന്ന
ആണ്‍കുട്ടി.ചേച്ചിയമ്മേ......
അവന്‍ പതുക്കെ
വിളിച്ചു.താന്‍ അവനെ
ത്തന്നെനോക്കിയിരുന്നു!
തുടരും..........
Saturday, November 14, 2009
ആഭിജാത്യം-----ഏഴാം ഭാഗം
തെറ്റാണെന്ന് മനസ്സ് പറഞ്ഞപ്പോഴും
ഉള്ളില്‍ ശരികളുടെ പ്രവാഹം,തന്റെ
ചെയ്തികളെല്ലാം ഇനിയും ശരിയായി
രിക്കുമെന്നുള്ള തോന്നല്‍.കൊട്ടിയമ്പല
ത്തിന്റെ കതകുകള്‍ തുറന്ന്
വച്ചുഅകലെ ത്തന്നെനോക്കിനിന്നു.
ആരെങ്കിലും ഈ വഴിയേ വന്നിരു
ന്നെങ്കിലെന്ന് ആത്മാര്‍ത്ഥമായിആഗ്ര
ഹിച്ചു.ചിരിതോന്നി താനാരെയാ
ണ്നോക്കിനില്‍ ക്കുന്നത്?ഈ
തടവറയില്‍ നിന്നും രക്ഷപ്പെടാന്‍
ഏതെങ്കിലുമൊരു ആദിവാസിയെ
യെങ്കിലും കിട്ടിയിരുന്നെങ്കില്‍?
മനസ്സ് മോഹിച്ചുപോയീ.
കൈപിടിച്ച് അവന്റെകൂടെ
വനാന്തരങ്ങളില്‍ ചുറ്റിനടക്കാം
മനുഷ്യവാസമില്ലാത്തവനങ്ങളില്‍ ,
വഴിയറിയാത്ത സ്ഥലങ്ങളില്‍ത
ന്റെ ജീവിതം ജീവിച്ചുതീര്‍ക്കാം.
എന്റെ പ്രണയം ഞാന്‍കാട്ടു
മൃഗങ്ങള്‍ക്കുവേണ്ടിമാത്രം
നീക്കിവയ്ക്കാം.കൊന്നോട്ടെ,
തിന്നോട്ടെ,എങ്കിലും ഇനിയുമൊരു
പുനര്‍ജ്ജന്മം എനിയ്ക്ക് വിധിക്ക
പ്പെട്ടിട്ടുണ്ടെങ്കില്‍ അതും ഞാന്‍
പൂര്‍ത്തിയാക്കാം.അസ്വസ്ഥമായ
മനസ്സിന്റെ ചാപല്യങ്ങള്‍പലതും
മനസ്സിനെഅലോസരപ്പെടുത്തി
ക്കൊണ്ടിരുന്നു.
ഞാന്‍കാത്തുനിന്നു.തുറന്നകതകു
കളുമായീ. അപൂര്‍വ്വംചിലരൊഴി
ച്ച്മറ്റാരുംഅതിലേ പോയില്ല,
പോയവരാരുംകടന്നുവരാന്‍ധൈര്യ
പ്പെട്ടുമില്ല!രവിയേട്ടന്‍ തൊട്ടുപുറകേ
വന്ന് നിന്നത് അറിഞ്ഞിരുന്നില്ല.
തോളില്‍കൈവ ച്ചതും താന്‍ ഞെട്ടി.
കൂടെ ചേര്‍ത്തുപിടിച്ച്നടക്കുമ്പോ
ള്‍ഉടനെഒരു ഊട്ടിയാത്രനടത്താ
നുള്ള തയ്യാറെടുപ്പുകള്‍മനസ്സി
നുണ്ടായിരു ന്നില്ല,ശരീരത്തിനും.
പലതും പറഞ്ഞ് യാത്രഒഴിവാ
ക്കാന്‍ ശ്രമിച്ചു എന്നാല്‍അതൊരു
മധുവിധുയാത്രയല്ലെന്ന് ഉടനെതന്നെ
മനസ്സിലാവുകയുംചെയ്തു.
രവിയേട്ടന്റെ ഒപ്പംഇരിക്കുമ്പോഴും
മനസ്സ് അകലെത്തന്നെയായിരുന്നു.
ഈസ്ഥലങ്ങളൊക്കെ കാണ്ടുപരിചയ
മുള്ളതുപോലെഎത്ര കൃത്യമായീ
രവിയേട്ടന്‍ പോകുന്നു.സ്റ്റിയറിംഗില്‍
മാന്ത്രികവേട്ട നടത്തുന്ന ആ ,രോമാ
വൃതമായ കൈകള്‍ തന്നെ താന്‍
ശ്രദ്ധിച്ചിരുന്നൂ.ഒരിക്കലും താന്‍മാനസ്സിക
മായീ അടുക്കാത്ത എന്നാല്‍ ആദരിക്കുന്ന
ആവ്യക്തിത്വം എത്രനാള്‍ കഴിഞ്ഞാല്‍
തനിയ്ക്കു വ്യക്തമാകും?
തന്റെ ഓരോ ചിന്തയും അപ്പപ്പോള്‍
മനസ്സിലാക്കിയെടുക്കാന്‍ അദ്ദേഹം ഒരു
നിമിഷം പോലുമെടുക്കാറില്ലെന്ന സത്യം
അപ്പോഴും അതുപോലെതന്നെയായീ.
ഊം?എന്താ ഒരു ചിന്ത?പേടിയുണ്ടോ?
എന്നോടൊപ്പം വരാന്‍?അതുംഅദ്ദേഹം
മനസ്സിലാക്കി ക്കഴിഞ്ഞിരുന്നു.
ഒന്നും മിണ്ടിയില്ല. എന്നാല്‍വളരെവേഗത്തില്‍
ആ വലിയകാര്‍അദ്ദേഹംഓടിച്ചുകൊണ്ടേ
യിരുന്നു.
എസ്റ്റേറ്റ് ബംഗ്ലാവില്‍ എത്തുമ്പോള്‍
സമയം ഇരുണ്ടുതുടങ്ങിയിരുന്നു.
നല്ല അന്തരീക്ഷം. നല്ല ഒരുദിവസം
ആയിരിക്കുമെന്ന് ഉറപ്പാക്കീ.
രവിയേട്ടന്റെ എസ്റ്റേറ്റ് ഇതാണെന്ന്
ആദ്യമായീ അറിഞ്ഞു.വലിയൊരു
ബംഗ്ലാവ്.ഇരുട്ടിയാല്‍ പിന്നെ ഇവിടെ
കാട്ടുമൃഗങ്ങള്‍ വരുമോ?
പേടിതോന്നി.ഭക്ഷണം കഴിഞ്ഞ്
ചൂട് കാഞ്ഞ് ഇരിക്കുമ്പോ
ള്‍അദ്ദേഹംവാചാലനായീ,
ആദ്യമായീ ഒരു ഭര്‍ത്താവിന്റെ
സ്വാതന്ത്യം എന്തെന്ന് തന്നോട്
പറഞ്ഞുതരുകയായിരുന്നൂ!
പതിവിലും താമസിച്ചാണ്
പിറ്റേന്ന് എണീറ്റത്, ആദ്യമായീ
ഒരു ഭാര്യയെന്ന അറിവ് തന്നില്‍
വരുത്തിയ മാറ്റം അമ്പരപ്പിക്കുക
യായിരുന്നു. അപ്പോഴും ഉറങ്ങി
ക്കിടക്കുന്ന അദ്ദേഹത്തിനെ
ഉണര്‍ത്താന്‍ മടിതോന്നീ.
നാളെരാവിലെ തന്നെ കോവിലകത്ത്
എത്തണമെന്ന നിര്‍ദ്ദേശത്തിലാണ് അമ്മ
തന്നെ പുറത്തുവിട്ടത്രവിയേട്ടന്‍ ഉടനെ
പുറപ്പെടാന്‍ വിസമ്മതിക്കുമോ?
അറിയില്ല.ഒരുമാസംഇവിടെതങ്ങിയാലും
നിനക്ക്മടുക്കില്ല.നമുക്ക്ഇവിടെതാമസ്സിക്കാം?
മടക്കയാത്രയില്‍ രവിയേട്ടന്‍ സംസാരിച്ചു
തുടങ്ങീ.മുഖത്തുനോക്കാന്‍ ജാള്യത
തോന്നിയെങ്കിലുംകണ്ണ് തുറക്കാതെതന്ന
രവിയേട്ടന്റെചോദ്യങ്ങള്‍ക്കെല്ലാമുള്ള
മറുപടി പറഞ്ഞുകൊണ്ടേയിരുന്നു.
ആ വീട്ടിലെ ഏകാന്തതയില്‍ നിന്നും
മറ്റൊരുലോകത്തേയ്ക്കുള്ളപറിച്ചു
നടല്‍ താനുംആഗ്രഹിക്കുന്നുണ്ടായിരുന്നൂ.
തുടരും.....
ആഭിജാത്യം---ആറാം ഭാഗം
എപ്പൊഴോമറന്ന പാഠങ്ങള്‍
വീണ്ടുമുണര്‍ന്നു.ഏകാന്തതയില്‍
പാഠത്തിനൊപ്പം പലതരംചിന്തകളും
കടന്നുവന്നുകൊണ്ടിരുന്നു.
ശ്രദ്ധ ഒരിക്കലും ഉറച്ചുനിന്നില്ല.
മുന്‍പുള്ളതുപോലെ കൈയ്യില്‍
പുസ്തകവും പിടിച്ച്കൂട്ടുകാരി
കള്‍ക്കൊപ്പം ഓടിയിറങ്ങാന്‍
കൊതിതോന്നി.പക്ഷേ കാലുകള്‍
മന്ദംമന്ദം നടക്കാന്‍ ശീലിച്ചുകഴി
ഞ്ഞിരുന്നു.ക്ലാസ്സ് കഴിഞ്ഞു ഇറങ്ങു
ന്നനേരത്തും മാഷ്വന്നു.കാറിനടുക്കല്‍
വരെ അനുഗമിച്ചൂ.യാത്രയാകുമ്പോള്‍
കൂട്ടുകാരികള്‍ നോക്കുന്നുണ്ടായിരുന്നു.
വീടുവരെയും നാണുവേട്ടന്‍ഒന്നും
മിണ്ടാതെഇരുന്ന് ഡ്രൈവ് ചെയ്തു.
താനും വശംനോക്കിയിരുന്നു.പലപ്പോഴും
മനസ്സ് കൈമോശംവന്നുകൊണ്ടിരുന്നു.
കൃത്യസമയത്തുതന്നെ വീട്ടിലെത്തിച്ചു
നാണുവേട്ടന്‍ യാത്രയായീ.
ഒരു പുതിയ ജീവിതം ആരംഭിച്ചതു
പോലെതോന്നി.താന്‍ പഴയ
ശ്രീക്കുട്ടിആകുകയാണോ?
രാത്രി പതിവില്ലാതെ രവിയേട്ടന്‍
കട്ടിലനരികില്‍കുറെനേരം കസേര
വലിച്ചിട്ട് പുസ്തകംനോക്കിയിരുന്നു.
ആദ്യമായീ തന്റെ രക്ഷകര്‍ത്താവിന്റെ
മുഖം താന്‍ വളരെശ്രദ്ധിച്ചുതന്നെനോ
ക്കിയിരുന്നു.പുസ്തകംമറിച്ചുനോക്കി
തിരിച്ചുതന്ന് അദ്ദേഹം ഒരു കഥ
പറയാനുള്ള തയ്യാറെടുപ്പുകള്‍
നടത്തുന്നതുപോലെ തന്നെനോക്കി
യിരുന്നു.ദേവീ,നീ ആരെയെങ്കിലും
പ്രേമിച്ചിട്ടുണ്ടോ?
തികച്ചുംഅപ്രതീക്ഷിതമായആചോദ്യം
തന്നെ ആശ്ചര്യപ്പെടുത്തീ.ചിരിവന്നു.
കോളേജില്‍ പോയിത്തുടങ്ങിയപ്പോള്‍,
രവിയേട്ടന് തന്നെ,സംശയം തുടങ്ങിയോ?
ഇല്ലയെന്ന് തലയാട്ടി.ചിരിച്ചുകൊണ്ട്
അദ്ദേഹം പറഞ്ഞൂ.കാണില്ലെന്നറിയാം
എന്നാലും.ഒരു ചോദ്യം അത്രതന്നെ,
എന്നാല്‍ ഞാന്‍ എന്റെ ഭാര്യയോട്
ഇനിയും ഒരുപാടുകാര്യങ്ങള്‍ പറയാതി
രിപ്പുണ്ട്,അത് നാളെമുതല്‍ തുടങ്ങാം.
വിഷമം തോന്നി.ഇതിനാണോ സ്നേഹം
ഭാവിച്ച് അടുക്കല്‍ വന്നിരുന്നത്?
ഒന്നും പറയാതെ മുഖത്തുതന്നെ നോക്കി
യിരുന്നൂ.
രാത്രിയിലെ ഓരോ നിമിഷവും
കടന്നുപോകാന്‍ആഗ്രഹിച്ചു.നേരം
ഒന്ന് വെളുത്തിരുന്നെങ്കില്‍!
പിറ്റെദിവസം അവധിയായിരുന്നു.
സമയംപോകാന്‍വളരെബുദ്ധിമുട്ടീ.
കോണിയിറങ്ങീ മുറ്റത്ത് ചെന്നു
അവിടെനിന്നുംതോട്ടംവഴികൊട്ടിയമ്പലം
വരെനടന്നു.അവിടെനിന്നാല്‍അങ്ങകലെ
പാടവും പാടത്തിനക്കരെപണിസ്ഥലവും
കാണാം.നോക്കിനിന്നു.ആരെങ്കിലും
പോകുന്നുണ്ടൊ?മനസ്സിലപ്പോഴും
രവിയേട്ടന്റെ വാക്കുകള്‍;
“നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?“
ഉണ്ടോ?
പ്രണയിച്ചതെന്നായിരുന്നു?
ആരെയായിരുന്നൂ?
ഓര്‍ക്കുന്നില്ല.എന്നാല്‍ പ്രണയം
എന്നുംപ്രതീക്ഷയില്‍തന്നെയായി
രുന്നു.ഓരോമുഖത്തിലുംസൌന്ദര്യം,
ഓരോ വാക്കിലും സൌന്ദര്യം,
സങ്കല്പങ്ങളില്‍തന്റെ കാമുകനെ
കെട്ടിപ്പുണര്‍ന്നസമയങ്ങളെല്ലാം
മനസ്സ് കാറ്റില്‍പ്പറക്കുന്നഅപ്പൂപ്പന്‍
താടിപോലെയായിരുന്നു.
സുന്ദരമാണ് പ്രണയം.പക്ഷേഊതി
വീര്‍പ്പിച്ചബലൂണ്‍ പോലെപറന്നു
പൊങ്ങുന്നു.എന്നാല്‍ അതിന്റെ
കാറ്റ് കുറയുമെന്നുംചുരുങ്ങിയ
ബലൂണ്‍ പോലെ നഷ്ടപ്രണയം
അഭംഗിയായിത്തുടരുമെന്നുമുള്ള
തിരിച്ചറിവ് അന്നുംഉണ്ടായിരുന്നുവോ?
തുടരും......
Friday, November 13, 2009
ആഭിജാത്യം---അഞ്ചാം ഭാഗം
രണ്ടാം നിലയിലെ മൂന്നുമുറികള്‍
തങ്ങള്‍ക്കുമാത്രമുള്ളതായിരുന്നു.
രണ്ടുവിശാലമായ കിടക്കമുറികള്‍.
പിന്നെ വലിയൊരു ഹാള്‍.രവിയേട്ട
ന്റെഓഫീസ് മുറി തൊട്ടപ്പുറത്തു
എന്നുംഅടഞ്ഞുകിടന്നു.അവിടെ
അദ്ദേഹം മാത്രമേപോകാറുള്ളു.
ചിലസമയങ്ങളില്‍ പാതിരാത്രി
വരെ മുറിയില്‍ വെളിച്ചംകാണാം.
ഒന്നുംചോദിക്കാന്‍ താന്‍ നില്‍ക്കാ
റില്ലായിരുന്നു.എല്ലാം രവിയേട്ടന്റെ
ഇഷ്ടം.കൂടുതല്‍ ജോലിഉള്ള ദിവസങ്ങ
ളില്‍ അദ്ദേഹം തന്നോട് ഒന്നും
സംസാരിക്കാന്‍പോലുംനില്‍ക്കാറില്ല.
ഒന്നുചിരിച്ചു കൈവീശി നടന്നുപോകും.
പലപ്പോഴുംവിചാരിച്ചു.താന്‍ ആരാ
അദ്ദേഹത്തിന്റെ......?
അന്നുവൈകുന്നേരമേ,രവിയേട്ടന്‍വന്നു.
ഒപ്പംകാറില്‍ ഒരു യുവാവും.അകലെ
വച്ചേ കണ്ടു.പതിവില്‍ നിന്നും
വിപരിതമായി രവിയേട്ടന്‍
തന്നെവിളിച്ചു.പരിചയപ്പെടുത്തീ.
സുമുഖനായ ആയുവാവ്,ഒരു കോളേജ്
അദ്ധ്യാപകനായിരുന്നൂ.മാത്രമല്ല തന്റെ
ഏട്ടന്റെ സഹപാഠിയുംഅച്ഛന്റെ
ശിഷ്യനും.അതുപറയുമ്പോള്‍
രവിയേട്ടന്‍ സന്തോഷത്തിലായിരുന്നു.
വന്ന യുവാവ് അധികംസംസാരിച്ചില്ല,
എന്നാല്‍ തന്റെ തുടര്‍ന്നുള്ളപഠിപ്പിന്റെ
കാര്യങ്ങളും മറ്റും ചെയ്തുതരുന്നത്
അദ്ദേഹമാണെന്ന് മനസ്സിലായീ.
ചോദ്യരൂപത്തില്‍ രവിയേട്ടനെ
നോക്കീ.എന്നാല്‍ യാതൊരു
പ്രത്യേകതയും ആമുഖത്തു
കണ്ടില്ല.ഒരു നിസ്സംഗതമാത്രം.
മാഷ് പോയിക്കഴിഞ്ഞ് രവിയേട്ടന്‍
പറഞ്ഞുദേവിയുടെ ഭാവി നോക്കണം.
അത് എന്റെകടമയാണ്.നീ പഠിക്കാന്‍
മിടുക്കിയാണെന്ന് രാമു പറഞ്ഞു.(അതു
വന്ന മാഷിന്റെ പേരാണ്)
നിന്റെ ഏട്ടന്‍ പറഞ്ഞുവിട്ടതാണ്
അയാളെ.കരച്ചില്‍ വന്നുഏട്ടന്‍
തന്റെ കാര്യംഓര്‍ക്കുന്നുയെന്നറി
ഞ്ഞതില്‍.ഡോക്ട്ര്‍ ആകാന്‍ ഇനി
ഏട്ടന്ഒരു വര്‍ഷം കൂടിയേ വേണ്ടൂ.
അതുകഴിഞ്ഞാല്‍ഏട്ടന്‍നാട്ടില്‍ വരും.
മനസ്സ് കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി.
അപ്പോള്‍ താന്‍ ഈ തടവറയില്‍ നിന്നും
വിമുക്തയാവുന്നൂയെന്നൊരുതോന്നല്‍.
കഴുത്തില്‍ക്കിടന്ന താലിമാലതന്റെ
കഴുത്തില്‍ ക്കിടന്ന് തന്നെ എന്തൊ
ക്കെയൊഓര്‍മ്മപ്പെടുത്തുന്നതുപോലെ.
കോളേജില്‍നീണ്ട അവധികഴിഞ്ഞ്
പോകുമ്പോള്‍കുട്ടികളെന്തുചോദി
ക്കുമെന്ന് വിചാരിച്ചുഅസ്വസ്ഥമായീ.
വിവാഹിതയായവള്‍ എന്ന
ലേബലില്‍ താന്‍ ഇനി അവരുടെ
കൂട്ടത്തില്‍നിന്നും മാറ്റപ്പെടുമോ?
ഒന്നുമറിയില്ല.പഠിക്കാന്‍ മാത്രം
കോളേജില്‍ പോയതാന്‍വിവാ
ഹിതയായത് ദൈവഹിതം.ഇനിയും
ആ കോളേജിന്റെപടിചവിട്ടേണ്ടി
വരുമെന്ന്പ്രതീക്ഷിച്ചിരുന്നതല്ല.
രാത്രി പതിവിലും ആഹ്ലാദം
തോന്നി.നാളെത്തന്നെ ക്ലാസ്സില്‍
പോകണം കുറച്ചുദിവസത്തെ
ഹാജര്‍ മാഷ്ശരിയാക്കിത്തരു
മെന്ന് ഉറപ്പായീ.രാവിലെ പോകാ
നൊരുങ്ങിരവിയേട്ടന്റെ അമ്മ
യുടെ മുന്‍പില്‍ പോയിനിന്നു.
ചോദ്യഭാവത്തില്‍മുഖത്തുനോക്കി
അമ്മപറഞ്ഞൂ.ഇനിയുംപഠിക്കണൊ
പൊയ്ക്കോളുഎന്നാല്‍ഇവിടത്തെ
കാര്യങ്ങള്‍?
അതൊരുതാക്കീതിന്റെഭാഷയാ
യിരുന്നൂ.ഒന്നും പറഞ്ഞില്ല
അതിനുമുന്‍പുതന്നെആ ഉത്തരം
രവിയേട്ടന്‍ പറഞ്ഞൂ.അമ്മേ,
അവള്‍ കുട്ടിയല്ലേ,
പൊയ്ക്കോട്ടേ വൈകിട്ട്ഇങ്ങു
വരുമല്ലോ,നാണുവേട്ടനോട്എന്നും
കൂട്ടികൊണ്ടുവരാന്‍അമ്മഏര്‍പ്പാ
ടാക്കണം.പിന്നെ അമ്മ ഒന്നും
പറഞ്ഞില്ല.നാണുവേട്ടന്‍എന്ന
വയസ്സായ ഡ്രൈവര്‍ അന്നുമുതല്‍
തന്റെ യാത്രാരക്ഷകനായീ.
ഒരു അംബാസഡര്‍കാറായിരുന്നു
തനിയ്ക്കുകോളേജിലേയ്ക്കുള്ള ശകടം.
കോളേജിലോട്ട്കടക്കുമ്പോഴേഉള്ളി
ലൊരുവെപ്രാളം .എന്തോ തെറ്റു
ചെയ്തകുട്ടിയെപ്പോലെ.ഒന്നുമോ
ര്‍ക്കാതെ മുന്‍പോട്ടു നടന്നു.
പോര്‍ട്ടിക്കോയിലെഇരുവശവും
നിന്നവരില്‍ചിലര്‍മാത്രം തന്നെ
തിരിച്ചറിഞ്ഞു.ദാവണിയില്‍ നിന്നും
സാരിയിലേയ്ക്കുള്ളമാറ്റം,തന്നെ
ഒരു കുടുംബിനിയുടെ ഭാവത്തില്‍
ആക്കിമാറ്റിയിരുന്നു.
കാത്തുനിന്ന രാമു മാഷിനൊപ്പം
ആദ്യത്തെക്ലാസ്സില്‍ കയറിക്കൂടി.
തുടരും.....
Subscribe to:
Posts (Atom)