Thursday, November 12, 2009

ആഭിജാത്യം-നാലാം ഭാഗം





വൈകുന്നേരത്തെ കുളികഴിഞ്ഞു
സന്ധ്യാസമയത്തെ നാമജപത്തിനുള്ള
ഒരുക്കങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍
തേച്ചുമിനുക്കിയ നിലവിളക്കുകളുമായീ
നാണിയമ്മ കയറിവന്നു. കോണിപ്പടികള്‍
കയറിയതിനാലാവണം നല്ലപോലെ
കിതയ്ക്കുന്നുണ്ടായിരുന്നു അവര്‍.പെട്ടെന്ന്
ചെന്ന് വിളക്കുകള്‍ കൈയ്യില്‍ വാങ്ങുമ്പോള്‍
പാവം തോന്നി.ഞാന്‍ വിളക്കൊരുക്കാം.
നാണിയമ്മ അവിടെയിരിക്കു.

അവര്‍ ബഹുമാനത്തോടെ പടിയില്‍
ത്തന്നെ നിന്നു.താന്‍ ചെയ്യുന്ന ഓരോ
കാര്യങ്ങളും ശ്രദ്ധയോടെ നോക്കിനിന്ന
അവര്‍,തിരിഞ്ഞു നോക്കുമ്പോള്‍
സ്നേഹപുര്‍വ്വം ചിരിച്ചു. പിന്നീട്
തന്റെമുട്ടറ്റം നീണ്ട തലമുടിയില്‍
തൊട്ട് പറഞ്ഞുഎന്തൊരു ഭംഗി,
ഐശ്വര്യ മുള്ള കുട്ടി,മോളെ
തലമുടിചീകിഒതുക്കീനല്ലപോലെ
ഒരുങ്ങീനിന്നൂടെഞാന്‍ചീകിത്തരാം.

ആ വാക്കുകള്‍മനസ്സില്‍തട്ടുന്നതാ
യിരുന്നു. ഈ വലിയ വീട്ടില്‍തന്നെ
മനസ്സിലാക്കാന്‍ ഒരു അമ്മൂമ്മ!
മനസ്സുതുറന്ന്അന്ന് ആദ്യമായീ
വിളിച്ചു.നാണിയമ്മൂമ്മേ,
അമ്മൂമ്മയ്ക്ക് ആരുമില്ലേ,മക്കള്‍?
ഒന്നും പറയാതെ തന്റെ
തലമുടിയില്‍വിരലോടിച്ച് അവര്‍
പറഞ്ഞൂ, നിങ്ങളൊക്കെനാണിയ
മ്മയുടെസ്വന്തക്കാരു തന്നെയല്ലേ?

ഒന്നും ഉത്തരം പറയാന്‍ തോന്നിയില്ല,
ചോദിക്കാനും.ഒന്നു വ്യക്തമായീ ഈ
വലിയ വീട്ടില്‍ എല്ലാപേര്‍ക്കും എന്തൊ
ക്കെയോപ്രശ്നങ്ങള്‍ പുറത്തുപറയാന്‍
മടിക്കുന്നവ.എല്ലാ ധനിക കുടുംബങ്ങ
ളിലും ഇങ്ങനെയൊക്കെതന്നെയാവാം
എന്ന് മനസ്സ് ഉപദേശിച്ചു.ഒപ്പംപാവപ്പെട്ട
വരുടെ ആശ്വാസവാക്കുകള്‍ ഓര്‍മ്മി
ച്ചെടുത്തൂ.
“അപ്പംതിന്നാല്‍പോരേ,കുഴിയെണ്ണണോ?“

സന്ധ്യാനാമത്തിന് ഇനിയും സമയം
ബാക്കി. രണ്ടാംനിലയിലെ ചെറിയ
കല്‍ച്ചുവരില്‍ ചാരി അങ്ങുദൂരെ
വഴിവക്കില്‍ നോക്കിയിരുന്നു.
രവിയേട്ടനെ കാണാന്‍ഇനിയും
മണിക്കൂറുകള്‍ ബാക്കി.ഒരു
രക്ഷകന്‍അടുത്തുണ്ടെന്നസമാധാനം.
പിന്നെഒരുകാരണവരുടെസാന്ത്വനം.

ഒരു വാക്കില്‍,ഒരു നോക്കില്‍ ,
ഒരു സ്പര്‍ശനത്തില്‍കിട്ടുന്ന
സന്തോഷം താന്‍ അറിയാതെ
സൂര്യന്‍ഉദിക്കുന്നതും,ചന്ദ്രന്‍
ചിരിക്കുന്നതും താന്‍ കണ്ടു.
രാത്രികള്‍ മിക്കവയുംതാന്‍
അറിയാതെ കണ്ണീരിന്റെ
നനവ് അറിഞ്ഞവയായിരുന്നു.
കാരണമറി യാത്തനോവിന്റെ
വിങ്ങലില്‍ താന്‍ തലയിണയില്‍
മുഖമൊളിച്ച്,വിറങ്ങലിച്ചു
കിടന്നു.പുലര്‍ക്കാലത്തിന്റെ
ഇളംകാറ്റ്മട്ടുപ്പാവില്‍തന്നെത്തേ
ടിയെത്തിയത് ദൈന്യതയുടെ
രൂപത്തിലായിരുന്നു. എങ്കിലും
അവയില്‍പ്രതീക്ഷയുടെമോ
ഹങ്ങള്‍ ഉണ്ടായിരുന്നുവെന്ന്
മനസ്സ് പറയുന്നതുപോലെ.
കണ്ണുതുറന്ന്കിടന്ന് അരികെ
കിടക്കുന്നരവിയേട്ടനെഉണര്‍ത്താ
തെ ആകാശത്തുനോക്കി
സ്വപ്നങ്ങള്‍ മെനഞ്ഞു.
നടക്കാത്ത സ്വപ്നങ്ങളുടെ
ചില്ലുകൊട്ടാരങ്ങള്‍!



സ്നേഹത്തിന്റെ നറും പാല്‍നു
കരാന്‍ തൊഴുത്തിലെ പശുക്കുട്ടി
കള്‍കാത്തുനില്‍ ക്കുന്നത്,അവയുടെ
വിളികളില്‍കൂടെതാന്‍മനസ്സിലാക്കു
ന്നുണ്ടായിരുന്നു.അങ്ങനെ,തന്റെ
ഒരു ദിവസം കൂടെ ആരംഭി
ച്ചിരിക്കുന്നു.

തുടരും......

2 comments:

ramanika said...

വായിച്ചു ഇഷ്ട്ടപെട്ടു

SreeDeviNair.ശ്രീരാഗം said...

രമണിക,

വായിക്കാന്‍ ഒരാള്‍
മാത്രമായിയെന്നു
തോന്നുന്നു...
എന്തായാലും കുറെക്കൂടി
ബ്ലോഗിലിടാം....

വളരെ നന്ദി....
സസ്നേഹം,
ശ്രീദേവിനായര്‍