Saturday, November 14, 2009

ആഭിജാത്യം-----ഏഴാം ഭാഗം

തെറ്റാണെന്ന് മനസ്സ് പറഞ്ഞപ്പോഴും
ഉള്ളില്‍ ശരികളുടെ പ്രവാഹം,തന്റെ
ചെയ്തികളെല്ലാം ഇനിയും ശരിയായി
രിക്കുമെന്നുള്ള തോന്നല്‍.കൊട്ടിയമ്പല
ത്തിന്റെ കതകുകള്‍ തുറന്ന്
വച്ചുഅകലെ ത്തന്നെനോക്കിനിന്നു.
ആരെങ്കിലും ഈ വഴിയേ വന്നിരു
ന്നെങ്കിലെന്ന് ആത്മാര്‍ത്ഥമായിആഗ്ര
ഹിച്ചു.ചിരിതോന്നി താനാരെയാ
ണ്നോക്കിനില്‍ ക്കുന്നത്?ഈ
തടവറയില്‍ നിന്നും രക്ഷപ്പെടാന്‍
ഏതെങ്കിലുമൊരു ആദിവാസിയെ
യെങ്കിലും കിട്ടിയിരുന്നെങ്കില്‍?
മനസ്സ് മോഹിച്ചുപോയീ.
കൈപിടിച്ച് അവന്റെകൂടെ
വനാന്തരങ്ങളില്‍ ചുറ്റിനടക്കാം
മനുഷ്യവാസമില്ലാത്തവനങ്ങളില്‍ ,
വഴിയറിയാത്ത സ്ഥലങ്ങളില്‍ത
ന്റെ ജീവിതം ജീവിച്ചുതീര്‍ക്കാം.
എന്റെ പ്രണയം ഞാന്‍കാട്ടു
മൃഗങ്ങള്‍ക്കുവേണ്ടിമാത്രം
നീക്കിവയ്ക്കാം.കൊന്നോട്ടെ,
തിന്നോട്ടെ,എങ്കിലും ഇനിയുമൊരു
പുനര്‍ജ്ജന്മം എനിയ്ക്ക് വിധിക്ക
പ്പെട്ടിട്ടുണ്ടെങ്കില്‍ അതും ഞാന്‍
പൂര്‍ത്തിയാക്കാം.അസ്വസ്ഥമായ
മനസ്സിന്റെ ചാപല്യങ്ങള്‍പലതും
മനസ്സിനെഅലോസരപ്പെടുത്തി
ക്കൊണ്ടിരുന്നു.

ഞാന്‍കാത്തുനിന്നു.തുറന്നകതകു
കളുമായീ. അപൂര്‍വ്വംചിലരൊഴി
ച്ച്മറ്റാരുംഅതിലേ പോയില്ല,
പോയവരാരുംകടന്നുവരാന്‍ധൈര്യ
പ്പെട്ടുമില്ല!രവിയേട്ടന്‍ തൊട്ടുപുറകേ
വന്ന് നിന്നത് അറിഞ്ഞിരുന്നില്ല.
തോളില്‍കൈവ ച്ചതും താന്‍ ഞെട്ടി.
കൂടെ ചേര്‍ത്തുപിടിച്ച്നടക്കുമ്പോ
ള്‍ഉടനെഒരു ഊട്ടിയാത്രനടത്താ
നുള്ള തയ്യാറെടുപ്പുകള്‍മനസ്സി
നുണ്ടായിരു ന്നില്ല,ശരീരത്തിനും.
പലതും പറഞ്ഞ് യാത്രഒഴിവാ
ക്കാന്‍ ശ്രമിച്ചു എന്നാല്‍അതൊരു
മധുവിധുയാത്രയല്ലെന്ന് ഉടനെതന്നെ
മനസ്സിലാവുകയുംചെയ്തു.
രവിയേട്ടന്റെ ഒപ്പംഇരിക്കുമ്പോഴും
മനസ്സ് അകലെത്തന്നെയായിരുന്നു.
ഈസ്ഥലങ്ങളൊക്കെ കാണ്ടുപരിചയ
മുള്ളതുപോലെഎത്ര കൃത്യമായീ
രവിയേട്ടന്‍ പോകുന്നു.സ്റ്റിയറിംഗില്‍
മാന്ത്രികവേട്ട നടത്തുന്ന ആ ,രോമാ
വൃതമായ കൈകള്‍ തന്നെ താന്‍
ശ്രദ്ധിച്ചിരുന്നൂ.ഒരിക്കലും താന്‍മാനസ്സിക
മായീ അടുക്കാത്ത എന്നാല്‍ ആദരിക്കുന്ന
ആവ്യക്തിത്വം എത്രനാള്‍ കഴിഞ്ഞാല്‍
തനിയ്ക്കു വ്യക്തമാകും?

തന്റെ ഓരോ ചിന്തയും അപ്പപ്പോള്‍
മനസ്സിലാക്കിയെടുക്കാന്‍ അദ്ദേഹം ഒരു
നിമിഷം പോലുമെടുക്കാറില്ലെന്ന സത്യം
അപ്പോഴും അതുപോലെതന്നെയായീ.
ഊം?എന്താ ഒരു ചിന്ത?പേടിയുണ്ടോ?
എന്നോടൊപ്പം വരാന്‍?അതുംഅദ്ദേഹം
മനസ്സിലാക്കി ക്കഴിഞ്ഞിരുന്നു.
ഒന്നും മിണ്ടിയില്ല. എന്നാല്‍വളരെവേഗത്തില്‍
ആ വലിയകാര്‍അദ്ദേഹംഓടിച്ചുകൊണ്ടേ
യിരുന്നു.

എസ്റ്റേറ്റ് ബംഗ്ലാവില്‍ എത്തുമ്പോള്‍
സമയം ഇരുണ്ടുതുടങ്ങിയിരുന്നു.
നല്ല അന്തരീക്ഷം. നല്ല ഒരുദിവസം
ആയിരിക്കുമെന്ന് ഉറപ്പാക്കീ.
രവിയേട്ടന്റെ എസ്റ്റേറ്റ് ഇതാണെന്ന്
ആദ്യമായീ അറിഞ്ഞു.വലിയൊരു
ബംഗ്ലാവ്.ഇരുട്ടിയാല്‍ പിന്നെ ഇവിടെ
കാട്ടുമൃഗങ്ങള്‍ വരുമോ?
പേടിതോന്നി.ഭക്ഷണം കഴിഞ്ഞ്
ചൂട് കാഞ്ഞ് ഇരിക്കുമ്പോ
ള്‍അദ്ദേഹംവാചാലനായീ,
ആദ്യമായീ ഒരു ഭര്‍ത്താവിന്റെ
സ്വാതന്ത്യം എന്തെന്ന് തന്നോട്
പറഞ്ഞുതരുകയായിരുന്നൂ!
പതിവിലും താമസിച്ചാണ്
പിറ്റേന്ന് എണീറ്റത്, ആദ്യമായീ
ഒരു ഭാര്യയെന്ന അറിവ് തന്നില്‍
വരുത്തിയ മാറ്റം അമ്പരപ്പിക്കുക
യായിരുന്നു. അപ്പോഴും ഉറങ്ങി
ക്കിടക്കുന്ന അദ്ദേഹത്തിനെ
ഉണര്‍ത്താന്‍ മടിതോന്നീ.

നാളെരാവിലെ തന്നെ കോവിലകത്ത്
എത്തണമെന്ന നിര്‍ദ്ദേശത്തിലാണ് അമ്മ
തന്നെ പുറത്തുവിട്ടത്രവിയേട്ടന്‍ ഉടനെ
പുറപ്പെടാന്‍ വിസമ്മതിക്കുമോ?
അറിയില്ല.ഒരുമാസംഇവിടെതങ്ങിയാലും
നിനക്ക്മടുക്കില്ല.നമുക്ക്ഇവിടെതാമസ്സിക്കാം?
മടക്കയാത്രയില്‍ രവിയേട്ടന്‍ സംസാരിച്ചു
തുടങ്ങീ.മുഖത്തുനോക്കാന്‍ ജാള്യത
തോന്നിയെങ്കിലുംകണ്ണ് തുറക്കാതെതന്ന
രവിയേട്ടന്റെചോദ്യങ്ങള്‍ക്കെല്ലാമുള്ള
മറുപടി പറഞ്ഞുകൊണ്ടേയിരുന്നു.
ആ വീട്ടിലെ ഏകാന്തതയില്‍ നിന്നും
മറ്റൊരുലോകത്തേയ്ക്കുള്ളപറിച്ചു
നടല്‍ താനുംആഗ്രഹിക്കുന്നുണ്ടായിരുന്നൂ.

തുടരും.....