Wednesday, November 11, 2009

ആഭിജാത്യം----3ഭാഗം

ശബ്ദകോലാഹലങ്ങളുടെ ഓരോദിനവും
അടര്‍ന്നുവീണുകൊണ്ടിരുന്നു.യാന്ത്രികമായി
തമ്മില്‍കണ്ടുമുട്ടുന്ന ബന്ധുക്കളും,
ഊണുമേശ യുടെ മുന്നില്‍ മാത്രം
പുഞ്ചിരിക്കുന്നവരും. പ്രഭാതം മുതല്‍
ജോലിത്തിരക്കിന്റെ ഭാവ മായിരുന്നു
ഭര്‍ത്താവിന്.ഇടയ്ക്ക് വീട്ടില്‍
നിന്നും അച്ഛനുമമ്മയും വന്നുപോയി.
എന്നാല്‍ മകളുടെ സമ്പന്നതയില്‍മാത്രം
അവര്‍ക്ക് സന്തോഷമായിട്ടുണ്ടാകണം.
നാട്ടിലെ കുബേരകുടുംബത്തിന്റെ
ഒരേ ഒരുപുത്രവധുവാകാനുള്ള ഭാഗ്യം,
തങ്ങളുടെമകള്‍ ക്കു കിട്ടിയതില്‍
അവര്‍,ഉള്ളാലെ സന്തോഷിക്കുന്നു
ണ്ടാകണം.

ഭര്‍ത്താവിന്റെ അമ്മയെന്ന കുടുംബ
നാഥയെ കാണാന്‍ ഒരുനേരം മാത്രം ഭാഗ്യംകിട്ടിയിരുന്നു.രാവിലെ പൂജ
മുറിയില്‍ നില്‍ക്കുമ്പോള്‍ മാത്രം.
ഒന്നുപുഞ്ചിരിക്കും. ഒരു കുശലം
അത്രതന്നെ. ഒരു ദിവസം രാവിലെ
പൂജ കഴിഞ്ഞു പോകുന്നവഴി ,
ഒന്നുനിന്നുമുഖത്തുനോക്കിപുഞ്ചി
രിച്ചുപിന്നെ ചോദിച്ചുദേവീ,ഇവിടെ
എന്തിനെ ങ്കിലുംകുറവുനോന്നുന്നു
ണ്ടോ,എങ്കില്‍ പറയണം കേട്ടോ?
മിണ്ടാതെ നിന്ന അവളുടെ താടി
യില്‍ തൊട്ടു പറഞ്ഞു. നീസുന്ദരിയാ
ഭാഗ്യവതിയും! അര്‍ത്ഥംപിടികിട്ടിയില്ല.
പതിനാറിന്റെ അറിവില്‍ തനിയ്ക്ക്
ഒരു ഭാഗ്യമായി അതു തോന്നിയതുമില്ല.

രാവിലെ മുതല്‍ കാര്യസ്ഥന്‍ കുറുപ്പ്
സ്റ്റോര്‍ മുറിയില്‍ നില്‍പ്പാണ്.ഓട്ടുരുളിയും
ഓട്ടുപാത്രങ്ങളും കുറെയൊക്കെ
അടുക്കി വയ്ക്കുന്നുണ്ട്.കൂട്ടത്തില്‍
ഒരു യുവതിയും. തന്റെ ഏതോഒരു
നാത്തൂന്‍ ആണ് അതെന്നറിയാം.
കാരണം വിവാഹത്തിനുനിരന്നുനിന്ന്
ഫോട്ടോയെടുത്ത പ്പോള്‍കണ്ടതാണ്,
എല്ലാപേരെയും.ഒന്‍പത് നാത്തൂന്മാര്‍.
ഏകപുരുഷപ്രജയായതന്റെഭര്‍ത്താ
വെന്ന രവിമേനോനും!
അവിടെനിന്നനാത്തൂന്‍ഒന്നുപുഞ്ചിരിച്ചു,
പിന്നെഅവരുടെ ജോലിതുടര്‍ന്നുകൊണ്ടി
രുന്നു.തന്നെക്കണ്ടു കാര്യസ്ഥന്‍ ഒന്ന്
അമ്പരന്നു,ചോദിക്കാതെതന്നെ അദ്ദേഹം
തന്നോട് പറഞ്ഞു തുടങ്ങീ,കുഞ്ഞേ,
ഇതൊക്കെഅങ്ങ്മാവേലിക്കര്യ്ക്ക്കൊടു
ത്തുവിടാനാ,ഇവിടെക്കിടന്ന്പാഴാകേണ്ടല്ലോ?
താനുംചിരിച്ചുതനിയ്ക്കെന്താ,
ഇതില്‍ക്കാര്യം അവരുടെ സ്വത്ത്
അവര്‍ എടുക്കുന്നു. അന്നാണ്
ആ ചേച്ചി മാവേലിക്കര യിലാ
താമസമെന്ന് മനസ്സിലാക്കിയത്.
വല്ലപ്പോഴുമൊന്നുഅടുക്കളയില്‍ക
യറാന്‍ അവസരം കിട്ടുമായിരുന്നു.
അതുംഭര്‍ത്താ വിന്റെനിര്‍ബ്ബന്ധ
പ്രകാരം. എന്നാല്‍തന്റെ സാന്നിദ്ധ്യം
അവരാരും പ്രതീക്ഷിക്കുന്നില്ല
യെന്ന് ഉടനെ മനസ്സിലാകുകയും
ചെയ്തു. വരുന്നതായിരം
പോകുന്നതായിരം എന്ന
കണക്കില്‍ അവിടെ മറ്റൊരു
വ്യക്തിയുടെ സാന്നിദ്ധ്യം ആരും
സ്വാഗതം ചെയ്യാന്‍ തയ്യാറില്ലായിരുന്നു.
രാത്രിമാത്രംരവിയേട്ടനെകണ്ടു.
(രവിയേട്ടനെന്ന പേര്,സമപ്രായ
ക്കാരിയായ ഒരു നാത്തൂന്‍
പറഞ്ഞുതന്നതാണ്,)ദേവി
യേച്ചിയിനി ഏട്ടനെ രവിയേട്ടാ
യെന്ന് വിളിക്കൂ.നാണം തോന്നി
തന്നെക്കാളും ഒരുപാടുമൂപ്പുള്ള
ഭര്‍ത്താവിനെ എങ്ങനെ ഏട്ടനെന്ന്
വിളിക്കും?പിന്നെ സമാധാനിച്ചു
അങ്ങനെവിളിക്കാനുള്ള അടുപ്പമൊ
ന്നും ഞങ്ങള്‍ തമ്മിലില്ലല്ലോ?
രാവിലെപുറത്തുപോയാല്‍പിന്നെ
രാത്രി എപ്പോഴോ വന്ന് തന്നെശല്യ
പ്പെടുത്താതെ ശാന്തനായീസ്വന്തംകാര്യം
നോക്കുന്ന ഒരു പാകതവന്ന പുരുഷന്‍.
ബഹുമാനംതോന്നി. ഒപ്പം എവിടെയോ
എന്തോ അറിയാത്ത ഒരു നൊമ്പരവും.
താന്‍ ആഗ്രഹിച്ചിരുന്നത് ഇതുപോലെ
ഒരു ജീവിത മാണോ? പേടിതോന്നിതാന്‍
ഒരിക്കലും അങ്ങനെ ചിന്തിക്കപോലുമരുത്
കാരണംതന്നെപ്പോ ലെ ഒരു സാധാരണ
ക്കാരിയ്ക്ക്പ്രതീക്ഷി ക്കുന്നതിനെക്കാളും
വളരെ കൂടുതലാണ് ദൈവം തന്നിട്ടുള്ളത്.
അത് സന്തോഷ പൂര്‍വ്വം സ്വീകരിക്കുക
(ഇതു തന്റെ ചെറിയബുദ്ധിയില്‍
തോന്നിയതല്ല
തന്നോട്അച്ഛന്‍പറഞ്ഞതാണെന്ന് വീണ്ടും
അവള്‍ഓര്‍ത്തു)ജാതകത്തില്‍അഷ്ടലക്ഷ്മി
ഭാഗ്യം....അങ്ങനെയൊന്നുണ്ടോയെന്ന്
അറിയില്ല,പക്ഷേ ജ്യോത്സന്‍ പറഞ്ഞ
പ്പോള്‍അത് ഇതുപോലെ ഒരു ഭാഗ്യ
മാണെന്ന്അന്ന്അറിഞ്ഞില്ല.ഒന്നിനും
കുറവില്ല എന്നാല്‍ എല്ലാത്തിനും
ഒരു കുറവ്(പുറം പണിക്കാരി
ജാനുവിന്റെ ഭാഷയില്‍,) അടുക്ക
ളയിലെ പാചകക്കാരി പാറുവമ്മ
യ്ക്ക് ദിവസവും കിട്ടുന്നസമ്മാന
മാണത്.വയറുനിറച്ച്ആഹാരം
കഴിച്ചുകഴിഞ്ഞ്,അവര്‍ കുറെനേരം
അടുക്കളത്തിണ്ണയില്‍ തന്നെയിരിക്കും
എന്നിട്ട് എഴുനേല്‍ക്കാന്‍ നേരം
ഒരു അഭി പ്രായം പറയും,പാറുവമ്മേ,
എല്ലാം കൊള്ളാം പക്ഷേ, എന്തോഒന്നിന്
ഒരു പരുവക്കേട്.ഒട്ടുംപിടിക്കാതെപാറു
വമ്മ പുറത്തുകേള്‍ക്കാതെപിറുപിറുക്കും.
ഏകാന്തതയുടെ നിമിഷങ്ങള്‍വളരെ
യുണ്ടായിരുന്നു.എന്നാല്‍ കാര്യമായൊന്നും
ചെയ്യാനില്ലാത്ത അവസ്ഥ.
കളിക്കോപ്പുദൂരെയെറിഞ്ഞ് ,
നിലത്തുകിടന്നുരുളുന്ന കുട്ടിയെ
പ്പോലെമനസ്സില്‍ എന്തൊക്കെയോ
ആവശ്യങ്ങള്‍ അതു മനസ്സിലാക്കാന്‍ ആരുമില്ലാത്തതുപോലെ,അമ്മ,അച്ഛന്‍,ഏട്ടന്‍,
ആരുമില്ല.ആരോടു പറയും?


തുടരും....

6 comments:

വീകെ said...

കൊള്ളാം..
ഇതു മൂന്നാം ഭാഗം ആണല്ലൊ. എന്നാ പിന്നെ ബാക്കിയുള്ള രണ്ടു ഭാഗം കൂടി വായിക്കാമെന്നു കരുതി നോക്കിയീട്ട് കണ്ടില്ലല്ലൊ..?

ആശംസകൾ...

SreeDeviNair.ശ്രീരാഗം said...

വീ.കെ,
ക്ഷമിക്കുക,
http://sree-orukadankkadha.blogspot.com
ആദ്യത്തെ 2ഭാഗം ഉണ്ട്.

നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍

ദിവാരേട്ടN said...

നന്നായിട്ടുണ്ട് ട്ടോ. ഒന്നും രണ്ടും ഭാഗങ്ങള്‍ ഇതിനോട്‌ ചേര്‍ത്ത് വച്ചാല്‍ വായിക്കാന്‍ കൂടുതല്‍ എളുപ്പം ആയിരിക്കും ...

ramanika said...
This comment has been removed by the author.
ramanika said...

കളിക്കോപ്പുദൂരെയെറിഞ്ഞ് ,
നിലത്തുകിടന്നുരുളുന്ന കുട്ടിയെ
പ്പോലെമനസ്സില്‍ എന്തൊക്കെയോ
ആവശ്യങ്ങള്‍ അതു മനസ്സിലാക്കാന്‍ ആരുമില്ലാത്തതുപോലെ,അമ്മ,അച്ഛന്‍,ഏട്ടന്‍,
ആരുമില്ല.ആരോടു പറയും?

aalkuttathil thaniye.......
നന്നായിട്ടുണ്ട്!!!!

Unknown said...

nannayittundu. thudaranam

indu