Monday, November 16, 2009

ആഭിജാത്യം----പത്താം ഭാഗം(നോവല്‍ )





ഊണുമുറിയുടെ മേശപ്പുറത്ത്
നിരന്നിരുന്നവിഭവങ്ങള്‍തനിയ്ക്ക്
ഒട്ടുംവിശപ്പുതോന്നിച്ചില്ല.എന്നാല്‍
തനിയ്ക്കുംകഴിച്ചേമതിയാകൂ.
കാരണം ഒപ്പമിരിക്കുന്നകുട്ടിക
ള്‍ക്ക് ഭക്ഷണം കൊടുക്കേണ്ട
ചുമതല തന്റേതാണല്ലോ?
സമൃദ്ധമായ ഭക്ഷണംപ്ലേറ്റു
കളില്‍വിളമ്പുമ്പോഴും,
ഊട്ടുമ്പോഴുമെല്ലാംതന്നെവലം
വയ്ക്കുന്ന അനേകംകണ്ണുകള്‍
കോവിലകത്തുണ്ടെന്നത്
താന്‍ അറിയുന്നുണ്ടായിരുന്നു.
അത്ഭുതത്തോടെമാത്രമേരവി
യേട്ടന്‍തന്നെനോക്കിയിട്ടുള്ളൂ
വെന്ന്മനസ്സിലായീ.സകല
ദൈവങ്ങളെയും മനസ്സില്‍
പ്രാര്‍ത്ഥിച്ചു.തനിയ്ക്ക്
സമനിലകിട്ടണെയെന്നും,
പിടിച്ചുനില്‍ക്കാന്‍
കഴിയണേയെന്നുംമാത്രമാ
യിരുന്നൂപ്രാര്‍ത്ഥന.അമ്മ
വന്നു മേശപ്പുറത്ത് വച്ചിരുന്ന
പാത്രങ്ങളും വിഭവങ്ങളും
ഒന്ന് പരതിനോക്കി,കുട്ടികളോട്
ഒന്നും പറയാതെ തിരിച്ചുപോയീ.
കുട്ടികളും അച്ഛമ്മയെ കണ്ടതായീ
ഭാവിച്ചില്ല.അതിശയിച്ചൂ ഇതെന്തോരു
കുടുംബം?മകന്റെ മക്കളോട് ഇങ്ങനെ
യാണോ പെരുമാറുന്നത്,?താനും
നിശബ്ദയായീ,ഒരു ചോദ്യത്തിനും
ഇവിടെപ്രസക്തിയില്ല.എല്ലാം
സ്വയം ഒതുക്കുക.എഴുതിവച്ചിട്ടി
ല്ലാത്ത പല സിദ്ധാന്തങ്ങളും
ഇന്നുംകോവിലകത്തുഅരങ്ങു
തകര്‍ത്തുവാഴുന്നുണ്ടെന്ന്അറിയാം!
ഏതോഅനിയന്ത്രിതമായനിയന്ത്രണം.
ഇതാണ് കോവിലകത്തിന്റെ മുഖമുദ്ര!

പട്ടാളച്ചിട്ടയുള്ള ജീവിതമോ?
ചോദ്യം തന്നോട് തന്നെ ചോദിച്ചു.
ഉത്തരം പ്രതീക്ഷച്ചതുമില്ല.
കുട്ടികള്‍ മിണ്ടാതിരുന്നു കഴിച്ചു.
അവരവരുടെ റൂമില്‍ പോയി.
ഒപ്പം കൂടാന്‍ തോന്നീ.പക്ഷെ
രവിയേട്ടനൊപ്പം പോകാന്‍തോന്നി
യില്ല.അടുക്കളയില്‍പാചകക്കാരിയെ
ഒന്നു സഹായിക്കാന്‍ തീരുമാനിച്ചു.

സെറ്റ് ഉടുത്തു താനും ഇപ്പോള്‍
ഒരു സാധാരണവീട്ടമ്മയായിക്കഴി
ഞ്ഞതുപോലെ.വീട്ടില്‍ അതാണ്
എല്ലാപേരുംധരിക്കാറ്.അലമാരി
യില്‍ ഇഷ്ടമ്പോലെപലനിറത്തിലും,
പലകരകളിലും സെറ്റ്മുണ്ട്അടുക്കി
വച്ചിട്ടുണ്ട്.അത് താന്‍വന്നപ്പോഴെ
ചെറിയ നാത്തൂന്‍കാണിച്ചുതന്ന
തുമാണ്.

പാത്രങ്ങള്‍ അടുക്കിവയ്ക്കാനും,
കഴുകാനുംഒപ്പം നിന്നപ്പോള്‍
വല്യമ്മയ്ക്ക് പരിഭ്രമം.
വേണ്ടാ,കുഞ്ഞുപൊയ്ക്കോളു
ആരും കാണേണ്ടാ.ഇനി വൈകിട്ട്
കുറെ ആളുകള്‍കൂടിവരുന്നുണ്ട്.
അതൊക്കെക്കഴിഞ്ഞ് ഞാന്‍
തന്നെ ചെയ്തോളാം.
ആരാ വല്യമ്മേ?
കുഞ്ഞറിഞ്ഞില്ലേ?
വന്ന മക്കളുടെ അമ്മാവ
ന്മാരുംബന്ധുക്കളുമൊക്കെയാ.
കുട്ടികളെ ഇനികുറെദിവസ
ത്തേയ്ക്ക്കൊണ്ടുപോകാനാ.
അമ്മ ഇല്ലാത്ത കുട്ടികളല്ലേ?
എല്ലാം അറിയുന്നതുപോലെ
അവര്‍ബാക്കികൂടിപൂരിപ്പിച്ചു;


കുട്ടന്റെ വിധീ.പാവമാ കുട്ടന്‍
ഇനി എല്ലാം കുഞ്ഞിന്റെ കൈയ്യി
ലല്ലേ?കൊച്ചാണെങ്കിലും കുഞ്ഞിന്റെ
ഒരു ഭാഗ്യം.എത്രജാതകമാ ഇവിടെ
നോക്കിച്ചത്,ഒന്നും ചേരില്ലാ.
അവസാനം കുഞ്ഞിനു ഭാഗ്യം വന്നു...
അവര്‍ പാത്രം തുടച്ചുഒരിടത്ത് വയ്ക്കു
കയും സംസാരം തുടരുകയും ചെയ്തു
കൊണ്ടേയിരുന്നു.

ഒന്നും പറയാതെയും,ചോദിക്കാ
തെയുംതനിയ്ക്ക് എല്ലാം
മനസ്സിലായതുപോലെ....
ഇനിയുമൊരു ചോദ്യം
രവിയേട്ടനോട് വേണ്ടാ,സമയ
മാവുമ്പോള്‍,എല്ലാംപുറത്തു
വന്നേമതിയാകൂ.സ്നേഹിക്കാം
എല്ലാപേരെയും.തന്റെ ജീവിതം
ആര്‍ക്കെങ്കിലുംഎന്തെങ്കിലും
നല്‍കട്ടെ,ജനിപ്പിച്ച അച്ഛനുമ
മ്മയ്ക്കുംഇല്ലാത്തഉത്കണ്ഠ
മറ്റാര്‍ക്ക്?അവര്‍ നല്ലതല്ലേ
ചെയ്യുകയുള്ളൂ? അങ്ങനെ
മനസ്സിനെ സമാധാനിപ്പിച്ചു.


പ്രായത്തിനെക്കാളുംപാകത
ദേവിയ്ക്കുണ്ടെന്ന് അച്ഛന്‍പറഞ്ഞിരു
ന്നത് അവള്‍ ഓര്‍ത്തു.എല്ലാം വിധി
യെന്ന കാമുകനായ് കൊടുക്കാന്‍
താന്‍ ഉറച്ചുകഴിഞ്ഞിരുന്നു.
വൈകിട്ട് വിരുന്നുകാര്‍ വന്നുപോയ
തിനുശേഷം കുട്ടികള്‍ ചേച്ചിയമ്മെയെ
ക്കാണാന്‍ എത്തീ.
ഊം?താന്‍ ചോദ്യരൂപത്തില്‍
അവരെ നോക്കീ.ഇത്തവണ അച്ചു
ആണ് സംസാരിച്ചത്
ചേച്ചിയമ്മേ.പ്ലീസ് ഒന്നു സഹായിക്കൂ
അച്ഛനോട് ഒരു റെക്കമെന്റേഷന്‍...
താന്‍ ചിരിച്ചു.അവനും .ഞങ്ങള്‍
ശല്യപ്പെടുത്തില്ല .മിണ്ടാതെയിരുന്നോളാം.
ചേച്ചിയമ്മ പഠിച്ചോളൂ.പക്ഷേ
ഇത്തവണത്തെ വെക്കേഷന്‍ ഇവിടെ?
അവ്ന്റെ സംസാരം ഒരു പ്രത്യേകത
യിലാ.നാട്ടില്‍ പോവേണ്ടാ.റ്റെന്‍ ഡേസ്...
അവനും കുട്ടിതന്നെയാണെങ്കിലും
നല്ല പക്വതവന്ന സംസാരം.
താന്‍ തലകുലുക്കീ.
അവര്‍ രണ്ടുപേരും ആഹ്ലാദം
കൊണ്ട് തുള്ളിച്ചാടി.
അന്നു ആദ്യമായീ ഒരു ഭാര്യയുടെ
അധികാരം താന്‍ കാണിക്കാന്‍
തീരുമാനിച്ചു.രവിയേട്ടനോട്
കുറെ ചോദിക്കണം...കണക്കുകൂട്ടി..

രാത്രി രവിയേട്ടനോട് സംസാരിച്ചുതുട
ങ്ങുമ്പോള്‍ പ്രതീക്ഷിച്ചതൊന്നും പുറ
ത്തുവന്നില്ല.എന്നാല്‍ “അവരെ പറഞ്ഞു
വിടേണ്ടാ കേട്ടോ?”എന്ന് ഒരു കാര്യം
മാത്രം പുറത്ത് വന്നു.രവിയേട്ടന്‍
കാര്യമറിയാനായീ നോക്കീ..
വീണ്ടും പറഞ്ഞൂ..അപ്പുവും
അച്ചൂവും ഇവിടെ നില്‍ക്കട്ടെ.
വിവാഹശേഷം ആദ്യമായീ നവ
വധു ആവശ്യപ്പെട്ടത്,രവിയേട്ടന്‍
കരുതിക്കാണും ഇവള്‍ എന്താ
ഇങ്ങനെ?


പക്ഷേ,താന്‍എന്താ അങ്ങനെയെന്ന്
തനിയ്ക്കു തന്നെ അറിയാന്‍ കാലം
ഒരുപാടു വേണ്ടിവന്നു!
തന്റെ അപ്പുവെന്ന..പ്രതാപ് വര്‍മ്മ.
അച്ചുവെന്ന പ്രതീഷ് വര്‍മ്മ.
തന്നെസ്നേഹിച്ചുതുടങ്ങിയപ്പോള്‍
താനെന്ന ചേച്ചിയമ്മ
പുതിയ ജീവിതമാരംഭിക്കാന്‍
തുടങ്ങിയിരുന്നൂ.



തുടരും.....

7 comments:

Unknown said...

bakki evide?

SreeDeviNair.ശ്രീരാഗം said...

പ്രീയപ്പെട്ട നീലക്കുറിഞ്ഞി,

വായനക്കാരില്ലാത്തതുപോലെ
തോന്നി.അതാകാരണം

പോസ്റ്റുചെയ്യാം
കുറിഞ്ഞിയ്ക്കു
വേണ്ടിമാത്രം!

ശ്രീദേവിനായര്‍

ഗീതാരവിശങ്കർ said...

ദേവ്യേച്ചി , വൈകിപ്പോയി വരാന് , പോരട്ടെ ബാക്കി ....

Sureshkumar Punjhayil said...

Bagangal iniyum thudaratte...!
manoharam, Ashamsakal...!!

VU3NGB said...

bhayankara suspense aanallo...

Revathi said...

sesham bhagam evide? eagerly waiting for it...

Thommy said...

വളരെ നന്നായിരിക്കുന്നു